അമ്പരപ്പിക്കുന്ന അഭിനയപ്രകടനവുമായി ജോജുവും നിമിഷയും; ചോലയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ട് മമ്മൂട്ടി

ജോജു ജോര്‍ജ്ജ് നായകനായെത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ചോല ഡിസംബര്‍ ആറിന് തീയെറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി. ജോജുവിന്റെയും നിമിഷയുടെയും അമ്പരപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് ട്രെയ്‌ലറിലുള്ളത്. ആകാംക്ഷയുടെ മുള്‍മുനയില്‍ പ്രേക്ഷകരെ നിര്‍ത്തുകയാണ് രണ്ടുമിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.

ചോരയുടെ മണമുള്ള നിഗൂഢത നിറച്ച ട്രെയിലറാണ് ഇറങ്ങിയിരിക്കുന്നത്. മലയാളത്തില്‍ ഒരു വാക്കു പോലും മിണ്ടാതെ ഇറങ്ങുന്ന ചുരുക്കം ട്രെയിലറില്‍ ഇനി ചോലയും ഉള്‍പ്പെടുത്താം. ഒരു പെണ്‍കുട്ടിയുടെ അതിജീവനം കാണിക്കുന്ന ട്രെയിലര്‍ ജോജുവിനു ഒരു നെഗറ്റീവ് കഥാപാത്രമാണ് ചിത്രത്തിലേതെന്ന് സൂചിപ്പിക്കുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിമിഷ സജയനു മികച്ച നടിക്കും ജോജു ജോര്‍ജിന് മികച്ച സ്വഭാവനടനുമുള്ള അവാര്‍ഡുകള്‍ നേടിക്കൊടുത്തത് ചോലയിലെ പ്രകടനമായിരുന്നു. രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ മലയാള ചലച്ചിത്രം “എസ് ദുര്‍ഗ”യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് “ചോല”. നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെവി മണികണ്ഠനുമായി ചേര്‍ന്ന് സനല്‍കുമാര്‍ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച ചോല, സിജോ വടക്കനും, നിവ് ആര്‍ട്ട് മൂവീസുമാണ് കോ പ്രൊഡ്യുസ് ചെയ്തിരിക്കുന്നത്. അജിത് ആചാര്യയാണ് ഛായാഗ്രഹണം.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം