ചോലയുടെ തമിഴ്പതിപ്പ് അല്ലിയുടെ ഫസ്റ്റ് ലുക്കിന് ആശംസകളുമായി പാ രഞ്ജിത്തും, വെട്രിമാരനും

സനല്‍കുമാര്‍ ശശിധരന്‍ ചിത്രം ചോലയുടെ തമിഴ് പതിപ്പായ അല്ലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാര്‍ത്തിക് സുബരാജ് ട്വിറ്ററിലൂടെ റിലീസ് ചെയ്തു.പോസ്റ്ററിന് പുറകെ ആശംസകളുമായി തമിഴ് ഹിറ്റ് സംവിധായകര്‍ ആയ പ രഞ്ജിത്തും, വെട്രിമാരനും ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുകയാണ്. തമിഴില്‍ വന്‍ വരവേല്‍പ്പാണ് ചിത്രത്തിന്റെ പോസ്റ്ററിന് ലഭിചിരിക്കുന്നത്. കാര്‍ത്തിക്ക് സുബരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ ആയി എത്തിയ ജോജു ജോര്‍ജ്,നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് എന്നിവര്‍ മികച്ച അഭിനയമികവാണ് കാഴ്ചവെച്ചിരിക്കുന്നത്. മലയാളത്തില്‍ ചോലയ്ക്ക് എങ്ങും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. മൂന്ന് കഥാപാത്രങ്ങളും കൂടി മുപ്പത് കഥാപത്രങ്ങളുടെ എഫ്ഫക്റ്റ് നല്‍കുന്ന ചോലയുടെ തമിഴ് വേര്‍ഷന്‍ ഈ മാസം റിലീസിന് ഒരുങ്ങുകയാണ്.

Read more

ഇതിനോടകം തന്നെ ഒട്ടേറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ചോല… ലോകോത്തര ഫിലിം ഫെസ്റ്റിവലുകളില്‍ കയ്യടി നേടിയാണ് ചോല കേരളത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്.. മലയാളത്തില്‍ റിലീസ് ചെയ്ത് മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചോലയെ തമിഴ് നാട്ടിലെ പ്രേക്ഷകരും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.