ചോലപ്പെണ്ണേ.. മലയന്‍കുഞ്ഞിലെ ലിറിക്കല്‍ വീഡിയോ ഗാനം

ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘മലയന്‍കുഞ്ഞിലെ’ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ചോലപ്പെണ്ണേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്.

വിനായക് ശശികുമാര്‍ ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നു. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധാനം. വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ ഒരു മലയാള ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ‘യോദ്ധ’യാണ് ഇതിന് മുന്‍പ് അദ്ദേഹം സംഗീതം നിര്‍വഹിച്ച മലയാള സിനിമ. ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയാണ് ഗാനരംഗം ഒരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലും രജിഷ വിജയനുമാണ് പാട്ടിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞിന്റെ സംവിധാനം. മഹേഷ് നാരായണന്‍ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ