'നിങ്ങളെന്താ ചത്ത ശവം പോലെ നിക്കുന്നത്' എന്ന് കൊറിയോഗ്രാഫർ; മമ്മൂട്ടിക്ക് അത് ഇഷ്ടപ്പെട്ടില്ല: ബിജു കുട്ടൻ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടനാണ് മമ്മൂട്ടി. എഴുപത്തിമൂന്ന് വയസ് പിന്നിട്ടിട്ടും ഇന്ത്യൻ സിനിമയിലാകെ നിറഞ്ഞ് നിൽക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട് മമ്മൂട്ടി എന്ന പേര്. ഇപ്പോഴിതാ താരത്തെ പറ്റി നടൻ ബിജുക്കുട്ടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

പോത്തൻ വാവ എന്ന സിനിമയുടെ സെറ്റിൽ വച്ച് നടന്ന ഒരു സംഭവമാണ് ബിജു കുട്ടൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഡാൻസ് കൊറിയോ​ഗ്രാഫൻ തന്നോട് മോശമായി പെരുമാറിയപ്പോൾ, മമ്മൂട്ടിയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്നാണ് ബിജു കുട്ടൻ പറയുന്നത്. ഡാൻസ് കൊറിയോ​ഗ്രാഫറിന് തന്നെ അറിയത്തിലായിരുന്നുവെന്നും മമ്മൂക്ക ലിറിക്സ് പറഞ്ഞ് അഭിനയിക്കുമ്പോൾ ഞാൻ പുറകിൽ നിന്നും കൈകൊട്ടണമെന്നും ബിജുക്കുട്ടൻ പറയുന്നു.

വെറൊരു പൊസിഷനിൽ വച്ചപ്പോൾ ഞാൻ ആ സീനിൽ ഇല്ലെന്ന് എനിക്ക് മനസിലായി. ഞാൻ വെറുതെ നിന്നു. പക്ഷേ കൊറിയോ​ഗ്രാഫർ എന്നോട് ‘നിങ്ങൾ എന്താ ചത്ത ശവം പോലെ നിക്കുന്നത്. എന്തെങ്കിലും ചെയ്യ് എന്ന് എന്നോട് പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. മാസ്റ്ററെ അടുത്ത് വിളിച്ച് ഇതാരാണെന്ന് അറിയാമോന്ന് മമ്മൂക്ക ചോദിച്ചു. നിങ്ങള് ഉദ്ദേശിച്ച ആളല്ല കേട്ടാ. എന്റെ കൂടെ അഭിനയിക്കുന്ന ആളാണെന്ന് പറഞ്ഞു.

മാസ്റ്റർ ആകെ മൂഡ് ഓഫായെന്നും പിന്നെ ആക്ഷനൊക്കെ പറഞ്ഞത് പേടിച്ചിട്ടായിരുന്നുവെന്നും ബിജുക്കുട്ടൻ പറയുന്നു. പിന്നെ എന്നെ സാറേന്ന് വിളിച്ച് പുറകെ നടക്കലായി പണി. അതൊക്കെ മമ്മൂക്ക ശ്രദ്ധിക്കും. ഒരാളെയും കൊച്ചാക്കാൻ അദ്ദേഹം സമ്മതിക്കില്ല. ഞാനതന്ന് മനസിലാക്കിയതാണ്. പുള്ളി അന്നെന്നെ ഒരുപാട് പൊക്കി പറഞ്ഞുവെന്നും ബിജു കുട്ടൻ പറയുന്നു.