നന്ദിയുണ്ട് മുഹമ്മദ് കുട്ടി; ഏറ്റവും വലിയ ക്രൈസ്തവ വിരുദ്ധ സിനിമയായിരുന്നു ഭീഷ്മപർവ്വം; ഇപ്പോഴിതാ 'കാതൽ'; മമ്മൂട്ടിക്കെതിരെ വർഗീയ പ്രചാരണവുമായി 'കാസ'

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തീയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ആദർശ് സുകുമാരൻ- പോൾസൺ സ്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സ്വവർഗ്ഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പ്രകടനത്തിനാണ് മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത് എന്നാണ് പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

എന്നാൽ ഇപ്പോഴിതാ മമ്മൂട്ടിക്കെതിരെ വർഗീയ പ്രചരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തീവ്ര കൃസ്ത്യൻ കൂട്ടായ്മയായ കാസ( കൃസ്ത്യൻ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍). നന്ദിയുണ്ട് അഹമ്മദ് കുട്ടി എന്ന് പറഞ്ഞുകൊണ്ടാണ് കാസയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

സിനിമയിലെ സ്വവർഗ്ഗാനുരാഗികളായ കഥാപാത്രങ്ങളെ ക്രൈസ്തവ മത വിശ്വാസിയാക്കിയത് മനപൂർവ്വമാണെന്നാണ് കാസ ആരോപിക്കുന്നത്. എന്നാൽ പൂർണമായും മമ്മൂട്ടിയെ ലക്ഷ്യം വെച്ചുകൊണ്ടാണ് കാസയുടെ വിമർശനം. കൂടാതെ ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം എന്നും അതിനുശേഷം വീണ്ടും ഗൂഢ ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കാതലെന്നും കാസയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ കുറിക്കുന്നു.

‘യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ , അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകർഷതാബോധത്തിൽ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം.

കേന്ദ്ര കഥാപാത്രമായ നായകൻ സ്വവർഗ്ഗ ഭോഗി ക്രിസ്ത്യാനി , നായകൻറെ സ്വവർഗ ഭോഗിയായ സുഹൃത്ത് അതും ക്രിസ്ത്യാനി. സ്വവർഗ അനുരാഗം കുടുംബ ബന്ധത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ, ഈ വൈദികൻ ആകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവർഗ അനുരാഗത്തെ ന്യായീകരിക്കാനും തൻറെ വാക്കുകളിൽ ശ്രമിക്കുന്നുണ്ട്. മൊത്തത്തിൽ നല്ല ബെസ്റ്റ് സെറ്റപ്പ്’. എന്നാണ് കാസ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.

Latest Stories

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു