എന്റെ നെഞ്ചിന്റെ വേദന ഇതുവരെ മാറിയിട്ടില്ല, കരഞ്ഞുകൊണ്ടാണ് കണ്ടത്..; ക്രിസ്റ്റോ ടോമിയുടെ 'ഉള്ളൊഴുക്ക്', ആദ്യ പ്രതികരണങ്ങള്‍

ക്രിസ്‌റ്റോ ടോമിയുടെ സംവിധാനത്തില്‍ എത്തിയ ‘ഉള്ളൊഴുക്ക്’ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങള്‍. ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ താരങ്ങളാണ് ചിത്രത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് സംസാരിച്ചത്. ഉര്‍വശിയുടെയും മറ്റ് താരങ്ങളുടെയും അഭിനയത്തെ പുകഴ്ത്തി കൊണ്ടാണ് പലരും സംസാരിച്ചത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ബ്രില്യന്റ് എന്ന അഭിപ്രായങ്ങള്‍ എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും എത്തുന്നുണ്ട്.

”ഭയങ്കര നല്ല എക്‌സ്പിരിയന്‍സ് ആയിരുന്നു. ഉര്‍വശി ചേച്ചിയുടെയും പാര്‍വതി ചേച്ചിയുടെയും അതിഗംഭീര പെര്‍ഫോമന്‍സ് ആണ്. പ്രളയവുമായി ബന്ധപ്പെട്ട് അവരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞതു കൊണ്ട് തന്നെ ഇത് തിയേറ്ററില്‍ തന്നെ കാണേണ്ട സിനിമയാണ്. നല്ല പെര്‍ഫോമന്‍സ് തന്നെയാണ്” എന്നാണ് സിനിമ കണ്ടിറങ്ങിയ നിഖില വിമല്‍ പ്രതികരിച്ചത്.

വളരെ റിയല്‍ ആയൊരു സിനിമ എന്നാണ് നടിയും അവതാരകയുമായി രഞ്ജനി ഹരിദാസിന്റെ പ്രതികരണം. ”ഞാന്‍ റിയല്‍ ആയിട്ടുള്ള സിനിമ കാണാത്ത ആളായിരുന്നു. ഞാന്‍ ഫാന്റസി ലോകത്ത് ജീവിക്കുന്ന ഒരാളാണ്. പക്ഷെ ഇത് വളരെ ഭംഗിയായി. അമ്മ ആയാലും മരുമകള്‍ ആയാലും അവരെയൊക്കെ ഒരു സവിശേഷമായ ഇഴയില്‍ വരുന്ന വികാരങ്ങള്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്.”

”മറ്റൊരു ശക്തമായ കാര്യം അഭിനയമാണ്. മലയാള സിനിമയിലെ ഏറ്റവും നല്ല അഭിനേതാക്കളാണ് വരുന്നത്. ഉര്‍വശി ചേച്ചിയും പാര്‍വതിയും മാത്രമല്ല, എല്ലാ അഭിനേതാക്കളും വളരെ നന്നായി ചെയ്തിട്ടുണ്ട്. കറി ആന്‍ഡ് സയനൈഡ് കണ്ട് ഇപ്രംസ് ആയിട്ടുള്ള ആളാണ്. സംവിധായകന്‍ ഈ സിനിമയും നന്നായി ചെയ്തു. ഇത് സീരിയസ് ആയ, ഡ്രമാറ്റിക് ആയ സീരിയസ് സിനിമയാണ്. കുറേ ചിന്തപ്പിക്കും” എന്നാണ് രഞ്ജിനി പറയുന്നത്.

”ഉര്‍വശി ചേച്ചിയുടെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ടൈം ആണോന്ന് അറിയില്ല, പക്ഷെ ചേച്ചി അത് പ്രൂവ് ചെയ്യുകയാണ് ഈ സിനിമയിലൂടെ. എത്ര വര്‍ഷം കഴിഞ്ഞാലും ചേച്ചിയെ മറികടക്കാന്‍ ആരുമില്ല. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഗ്രേറ്റസ്റ്റ് എന്ന തരത്തിലുള്ള ഒരു സിനിമയാണ്. ചേച്ചിയുടെ പെര്‍ഫോമന്‍സ് അഭിനേതാക്കള്‍ കണ്ട് പഠിക്കേണ്ട മാസ്റ്റര്‍ ക്ലാസ് ആണ്. ഭയങ്കര മനോഹമായിട്ടുള്ള സിനിമയാണ്. കിടിലം സ്‌ക്രിപ്റ്റും പെര്‍ഫോമന്‍സുമാണ്” എന്നാണ് നടന്‍ വിനയ് ഫോര്‍ട്ട് അഭിപ്രായപ്പെടുന്നത്.

സിനിമ സഹപ്രവര്‍ത്തകര്‍ക്കൊപ്പം കണ്ട പാര്‍വതി തിരുവോത്തും യൂട്യൂബ് ചാനലുകളോട് പ്രതികരിച്ചു. ”എനിക്ക് ഒരു സെക്കന്‍ഡ് പോലും സ്‌ക്രീനില്‍ നിന്നും കണ്ണ് മാറ്റാന്‍ പറ്റിയിട്ടില്ല. ഈ കഥ ഭയങ്കര മികച്ചതാണ്. ക്രിസ്റ്റോയുടെ ഉള്ളൊഴുക്ക് ആണ് നമ്മള്‍ അറിയുന്നത്. പക്ഷെ ഉര്‍വശി ചേച്ചി ഭയങ്കര നന്നായി. ഞാന്‍ ചേച്ചിയുടെ ഏറ്റവും വലിയ ആരാധികയാണ്. എന്റെ നെഞ്ചിന്റെ വേദന ഇതുവരെ മാറിയിട്ടില്ല ഈ സിനിമ കണ്ടിട്ട്. സത്യസന്ധമായി നമ്മള്‍ ചെയ്യുന്ന സിനിമയ്ക്ക് എപ്പോഴും നമ്മുടെ പ്രേക്ഷകര്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനിക്ക് ആ വിശ്വാസം എന്തായാലും ഉണ്ട്” എന്നാണ് പാര്‍വതി പറയുന്നത്.

”എത്ര റീജിയണല്‍ ആയി സിനിമ നില്‍ക്കുമ്പോഴും, അത് ലോകം മുഴുവന്‍ സംസാരിക്കുന്ന ഒരു സിനിമ തന്നെയാണ്. നമുക്ക് മുമ്പോട്ട് ജീവിക്കാന്‍ ഒരു ഹോപ്പും, മനുഷ്യര്‍ക്ക് അനുകമ്പ ഉണ്ടാകണമെന്നും എന്നൊക്കെയാണല്ലോ ആഗ്രഹം, അതുപോലൊരു കഥയും എഴുത്തും, മനോഹരമായ അഭിനയവുമാണ് സിനിമയില്‍” എന്നാണ് കനി കുസൃതി പ്രതികരിച്ചത്. ”ഞാന്‍ കരഞ്ഞിട്ട് വരികയാണ്. എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. ഈ സിനിമ കണ്ട് ഇമോഷണല്‍ ആയി” എന്നാണ് ദിവ്യ പ്രഭ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം