ക്രിസ്റ്റഫര്‍ ഒരു ഗംഭീര സിനിമ; കാരണം പങ്കുവെച്ച് നിര്‍മ്മാതാവ്

മമ്മൂട്ടി നായകനാകുന്ന ക്രിസ്റ്റഫര്‍ ഗംഭീര സിനിമയായിരിക്കുമെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ മമ്മൂട്ടിയുടെ മുഖമായിരുന്നു തന്റെ മനസ്സില്‍ തെളിഞ്ഞതെന്നും ആ ചിത്രം പല കാരണങ്ങള്‍ കൊണ്ട് തനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വേണു കുന്നപ്പള്ളി പറഞ്ഞു.

2018, മാളികപ്പുറം എന്നീ സിനിമകളുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു വേണു കുന്നപ്പിള്ളിയുടെ വെളിപ്പെടുത്തല്‍. മാമാങ്കത്തിന് ശേഷം മമ്മൂക്കയെ വച്ച് ചെയ്യാന്‍ കുറെയധികം കഥകള്‍ കേട്ടിരുന്നു. പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട കഥകള്‍ അധികം വന്നിട്ടില്ല. അതില്‍ ഒരു കഥ മാത്രം വളരെയധികം ഇഷ്ടമായിരുന്നു, ക്രിസ്റ്റഫര്‍ ആയിരുന്നു അത്.

കഥ അന്ന് കേട്ടയുടന്‍ മനസ്സില്‍ വന്നത് മമ്മൂക്കയുടെ മുഖമാണ്. അത്രയ്ക്കും ഗംഭീര കഥയായിരുന്നു. എനിക്ക് പകരം മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകന്‍ മമ്മൂക്കയെ വച്ച് തന്നെ ആ ചിത്രം പൂര്‍ത്തിയാക്കി. ബി. ഉണ്ണികൃഷ്ണന്‍ സര്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒരു ഗംഭീര ചിത്രമാകുമെന്നതില്‍ സംശയമില്ല”. -വേണു കുന്നപ്പിള്ളി പറഞ്ഞു.

ഉദയ് കൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ മമ്മൂട്ടി എത്തുന്നു. ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും. ആക്ഷന്‍ ത്രില്ലറായ ചിത്രം നിര്‍മിക്കുന്നത് ആര്‍.ഡി. ഇലുമിനേഷന്‍സ് ആണ്.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍