ഐഎഫ്എഫ്കെ മത്സര വിഭാഗത്തില്‍ ജയരാജിന്റെ 'ഹാസ്യ'വും പെല്ലിശേരിയുടെ 'ചുരുളി'യും; കലൈഡെസ്‌കോപ്പ് വിഭാഗത്തില്‍ ആറ് സിനിമകള്‍

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിലേക്ക് ജയരാജ് സംവിധാനം ചെയ്ത “ഹാസ്യം”, ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ “ചുരുളി” എന്നീ സിനിമകള്‍ തിരഞ്ഞെടുത്തു. “ഇന്ത്യന്‍ സിനിമ നൗ”, “മലയാളം സിനിമ ടുഡേ” വിഭാഗങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ നിന്നും മോഹിത് പ്രിയദര്‍ശിയുടെ ഹിന്ദി ചിത്രം “കോസ”, അക്ഷയ് ഇന്ദികറിന്റെ മറാത്തി ചിത്രം “സ്ഥല്‍ പുരാണ്‍ (ക്രോണിക്കിള്‍ ഓഫ് സ്പേസ്) എന്നീ ചിത്രങ്ങളും അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു.

മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 സിനിമകള്‍ തിരഞ്ഞെടുത്തു. ഗ്രാമവൃക്ഷത്തിലെ കുയില്‍ (കെ പി കുമാരന്‍), സീ യു സൂണ്‍ (മഹേഷ് നാരായണന്‍), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ), ലവ് (ഖാലിദ് റഹ്മാന്‍), മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ ആറ്റ്ലി), അറ്റെന്‍ഷന്‍ പ്ളീസ് (ജിതിന്‍ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക ദ് റിവര്‍ ഓഫ് ബ്ലഡ് (നിതിന്‍ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്‌ഡെ), പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമന്‍), ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ (രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), കയറ്റം (സനല്‍കുമാര്‍ ശശിധരന്‍) എന്നീ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലേക്ക് ഏഴ് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൈല്‍ സ്റ്റോണ്‍/മീല്‍ പത്തര്‍ (ഇവാന്‍ ഐര്‍-ഹിന്ദി, പഞ്ചാബി, കശ്മീരി), നാസിര്‍ (അരുണ്‍ കാര്‍ത്തിക്-തമിഴ്), കുതിരവാല്‍ (മനോജ് ജാഹ്സണ്‍, ശ്യാം സുന്ദര്‍-ഹിന്ദി ), ദ ഡിസിപ്ള്‍ (ചൈതന്യ തമ്ഹാനെ-മറാഠി, ഹിന്ദി, ഇംഗ്ലീഷ്, ബാംഗാളി), പിഗ്/സേത്തുമാന്‍ (തമിഴ്-തമിഴ്), പിങ്കി എല്ലി ( പ്രിഥ്വി കൊനാനൂര്‍-കന്നഡ), ലൈല ഔര്‍ സാത്ത് ഗീത് (പുഷ്പേന്ദ്ര സിങ്-ഹിന്ദി) എന്നിവയാണ്.

കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഇവയൊക്കെയാണ്, 1956-മധ്യതിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ), ബിരിയാണി (സജിന്‍ ബാബു), വാസന്തി (ഷിനോസ് റഹ്മാന്‍, ഷജാസ് റഹ്മാന്‍), കാന്‍ നെയ്തര്‍ ബി ഹിയര്‍ നോര്‍ ജേണി ബിയോണ്ട് (ഗിരീഷ് കാസറവള്ളി-കന്നഡ), ഡെബ്രീസ് ഓഫ് ഡിസയര്‍ (ഇന്ദ്രാണി റോയ് ചൗധരി-ബംഗാളി), അപ് അപ് ആന്‍ഡ് അപ് (ഗോവിന്ദ് നിഹലാനി-ഇംഗ്ലീഷ്).

ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് ഐഎഫ്എഫ്കെ നടത്തുെമന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകന്‍ മോഹന്‍ ചെയര്‍മാനും എസ് കുമാര്‍, പ്രദീപ് നായര്‍, പ്രീയ നായര്‍, ഫാദര്‍ ബെന്നി ബെനഡിക്ട് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് മലയാളം സിനിമകള്‍ തിരഞ്ഞെടുത്തത്. സണ്ണി ജോസഫ് ചെയര്‍മാനും നന്ദിനി രാംനാഥ്, ജയന്‍ കെ ചെറിയാന്‍, പ്രദീപ് കുര്‍ബാ, പി വി ഷാജികുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ തിരഞ്ഞെടുത്തത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ