സിനിമാപ്രേമികളുടെ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് തിയേറ്ററുകള്‍ തുറന്നു. കോവിഡ് പശ്ചാത്തലത്തില്‍ പത്തു മാസത്തിനു ശേഷം ആദ്യമായി തിയേറ്റര്‍ തുറന്നപ്പോള്‍ വിജയ് ചിത്രം മാസ്റ്റര്‍ കാണാന്‍ ഗര്‍ഭിണികളും കുട്ടികളുമടക്കം കുടുംബമായിട്ടാണ് ആളുകള്‍ തിയേറ്ററുകളില്‍ എത്തിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് എല്ലാ തിയേറ്ററുകളിലും പ്രദര്‍ശനം നടന്നത്. ആളുകള്‍ക്ക് തിയേറ്ററിന് അകത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ടെമ്പറേച്ചര്‍ ചെക്കിങ്ങും സാനിറ്റയ്‌സിങ്ങും ഉറപ്പു വരുത്തുന്നുണ്ട്. കൂടാതെ ഒന്നിടവിട്ട സീറ്റുകളുമാണ് സെറ്റ് ചെയ്തത്.
കോവിഡ് രോഗ ബാധ ഭയന്ന് ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ മാറ്റി മറിച്ചു കൊണ്ടാണ് തിയേറ്ററില്‍ ആളുകള്‍ എത്തിയത്. അടുത്ത ദിവസം മുതല്‍ മലയാള സിനിമകള്‍ കൂടി പ്രദര്‍ശനത്തിനെത്തുമ്പോള്‍ സിനിമ കാണാന്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
Read more
ജയസൂര്യ നായകാനായെത്തുന്ന “വെള്ളം” ചിത്രമാണ് റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം. ജനുവരി 22നാണു റിലീസ്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്ത “ലവ്” ജനുവരി 29ന് റിലീസിനെത്തും. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മാലിക്, തുറമുഖം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി റിലീസിന് എത്തും.