Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

കേരളത്തില്‍ ഇന്ന് തിയേറ്റര്‍ സമരം; തമിഴിലും തെലുങ്കിലും അനിശ്ചിതകാലസമരം

, 12:12 pm

ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ അധികപണം ഈടാക്കുന്ന വിഷയം ഉന്നയിച്ച് തമിഴ്, തെലുങ്ക് സിനിമ സമരത്തിന് എെക്യദാര്‍ഢ്യം പ്രഖ്യാപിന്ന് ഇന്ന് കേരളത്തില്‍ തിയേറ്ററുകള്‍  അടച്ചിട്ടിരിക്കുകയാണ്. മള്‍ട്ടിപ്ലെക്സുകള്‍ ഉള്‍പ്പെടെ 604 തിയറ്ററുകളാണ് ഇന്നത്തെ സൂചന പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇന്ന് റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങള്‍ തൊട്ടടുത്ത ദിവസങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ തിയറ്ററുകള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചാണ് ഇന്ന് കേരളത്തിലും തിയറ്ററുകള്‍ പണിമുടക്കുന്നത്. കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് തിയറ്ററുകള്‍ അടച്ചിടും. ദക്ഷിണേന്തന്ത്യയിലെ 5,000 തിയറ്ററുകളാണ് ഇന്ന് അടച്ചിടുന്നത്.

തേനീച്ചയും പീരങ്കിപ്പടയും, ഖലീഫ, സുഖമാണോ ദാവീദേ, മര്‍മര്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് സമരമായതിനാല്‍ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റി വെച്ചു. നെടുമുടി വേണു കേന്ദ്രകഥാപാത്രമായ ചിത്രമാണ് ഖലീഫ. പുതുമുഖങ്ങളെ അവതരിപ്പിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേനീച്ചയും പീരങ്കിപ്പടയും. നവാഗതരായ അനൂപ് ചന്ദ്രന്‍, രാജ മോഹന്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത് മാനുവല്‍, സുധീര്‍ കരമന, ബിജുക്കുട്ടന്‍, താര കല്യാണ്‍, പ്രിയങ്ക തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.  ഉണ്ണിമുകുന്ദന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇരയുടെ റിലീസ്മാര്‍ച്ച് ഒമ്പതിലേക്കും മാറ്റിയിട്ടുണ്ട്.

നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും കൂട്ടായ്മായായ ഫിലിം ചേംബറിന്റെ പിന്തുണയോടെയാണ് പണിമുടക്ക്. യുഎഫ്ഒ, ക്യൂബ് പോലുള്ള ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്നാണ് പ്രധാന ആരോപണം.

സിനിമയ്ക്കിടയിലുള്ള പരസ്യസമയം കുറക്കുക, ഡിജിറ്റല്‍ പ്രൊവൈഡര്‍മാര്‍ ഈടാക്കുന്ന വിര്‍ച്വല്‍ പ്രിന്റ് ഫീയില്‍ ഇളവു നല്‍കുക തുടങ്ങിയവയാണ് ആവശ്യം. ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. കേരളത്തില്‍ തല്‍ക്കാലം സൂചനപണിമുടക്ക് മാത്രമാണുള്ളത്.

Advertisement