ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു

ഛായാഗ്രാഹകന്‍ ഓട്ടാമ്പിള്ളില്‍ സുധീഷ് (പപ്പു) അന്തരിച്ചു. 44 വയസ്സായിരുന്നു. വളരെക്കാലമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. ഞാന്‍ സ്റ്റീവ് ലോപ്പസ്, സെക്കന്‍ഡ് ഷോ, കൂതറ, അയാള്‍ ശശി, അപ്പന്‍, ഈട, റോസ് ഗിറ്റാറിനാല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് സുധീഷ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്.

സംസ്‌കാരം ഇന്നു രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന സിനിമയിലാണ് പപ്പു അവസാനം പ്രവര്‍ത്തിച്ചത്. ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടര്‍ന്ന് പപ്പു ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

തുടര്‍ന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം പൂര്‍ത്തിയാക്കിയത്. രാജീവ് രവിയുടെ പ്രധാന ക്യാമറ സഹായിയായിരുന്ന പപ്പു അന്നയും റസൂലും, കമ്മട്ടിപ്പാടം സിനിമയുടെ സെക്കന്‍ഡ് യൂണിറ്റ് ക്യാമറാമാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം