കൊറോണ വൈറസിനെതിരെ ജാഗ്രത പുലർത്തി കൊണ്ട് സിനിമകളുടെ ചിത്രീകരണങ്ങളും മറ്റു പരിപാടികൾ എല്ലാ നിർത്തിവെച്ചിരിക്കുകയാണ്. ഈ അവസരത്തിൽ വീഡിയോ കോളിലൂടെ സൗഹൃദം പുതുക്കുകയാണ് പഴയ ക്ലാസ്മേറ്റ്സ് ടീം. ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൃഥ്വിരാജ് സുകുമാരൻ ജോർദാനിൽ ആണ്.
ജോർദാനിൽ നിന്ന് സുകുവും കൊച്ചിയിൽ നിന്നും സതീശൻ കഞ്ഞിക്കുഴിയും പയസ്സും, ചെന്നൈയിൽ നിന്നും മുരളിയുമാണ് വീഡിയോ കോളിൽ ഉണ്ടായിരുന്നത്.
നടൻ ഇന്ദ്രജിത്ത് ആണ് ഈ ക്ലാസ്മേറ്റ്സ് വീഡിയോ കോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.