അവഞ്ചേഴ്സിന് ലോകമെമ്പാടും വമ്പന്‍ കളക്ഷന്‍; ഇന്ത്യയില്‍ ബാഹുബലിക്ക് മുന്നില്‍ മുട്ടുമടക്കി സൂപ്പര്‍ഹീറോകള്‍

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം. ചിത്രത്തിന് ഇന്ത്യയിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം 53 കോടി നേടിയ അവഞ്ചേഴ്‌സിന് പക്ഷേ ബാഹുബലിയുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.

ചിത്രത്തിന്റെ റെക്കോര്‍ഡ് ഭേദിക്കാന്‍ അവഞ്ചേഴ്‌സിന് കഴിഞ്ഞില്ല. ബാഹുബലി രണ്ടാം ഭാഗം ഇന്ത്യയില്‍ നിന്ന് മാത്രമായി ആദ്യ ദിനം നേടിയത് 152 കോടി രൂപയാണ്. ചൈനയിലും അവഞ്ചേഴ്‌സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ഒന്നാം ദിവസം 750 കോടി രൂപയിലധികമാണ് അവഞ്ചേഴ്‌സ് സ്വന്തമാക്കിയത്.

സിനിമ കണ്ടുകഴിഞ്ഞവരില്‍ ചിലരെങ്കിലും അതിന്റെ കഥയും സസ്പന്‍സുമൊക്കെ ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തി സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമായ “അവഞ്ചേര്‍സ് എന്‍ഡ് ഗെയിം” സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേര്‍ന്നാണ്. “അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ” സംഭവങ്ങളുടെ തുടര്‍ച്ചയാണ് “അവഞ്ചേര്‍സ് എന്‍ഡ് ഗെയിം”.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു