മേജര്‍ രവിക്കെതിരെ നടപടി എടുക്കണം; സൈനിക യൂണിഫോം ദുരുപയോഗം ചെയ്‌തെന്ന് പരാതി!

വയനാട് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ സൈനിക യൂണിഫോമില്‍ എത്തിയ മേജര്‍ രവിക്കെതിരെ പരാതി. ഡിഫന്‍സ് സര്‍വ്വീസ് റെഗുലേഷന്‍ പ്രകാരം സൈന്യത്തില്‍ നിന്നും വിരമിച്ചയാള്‍ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്, മേജര്‍ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു എന്നാണ് പരാതി.

സൈന്യത്തില്‍ നിന്നും വിരമിച്ച ആര്‍എ അരുണ്‍ എന്നയാളാണ് പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ്പി എന്നിവര്‍ക്ക് പരാതി നല്‍കിയത്. സൈനിക യൂണിഫോം ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ് മേജര്‍ രവിയുടെ പ്രവര്‍ത്തി.

ഇത് സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തും. ദേശസുരക്ഷയ്ക്ക് ഭീഷണിയാണ്. മേജര്‍ രവിക്കെതിരെ നടപടിയെടുത്ത് ഇന്ത്യന്‍ മിലിട്ടറി യൂണിഫോമിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, ഇന്നലെയായിരുന്നു ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനൊപ്പം മേജര്‍ രവി സൈനിക യൂണിഫോമില്‍ വയനാട്ടിലെ ദുരന്തമുഖത്ത് എത്തിയത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ ആണ് നിലവില്‍ മേജര്‍ രവി.

വിശ്വശാന്തി ഫൗണ്ടേഷന്‍ 3 കോടി രൂപയുടെ സഹായമാണ് വയനാടിനായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി മുണ്ടക്കൈ സ്‌കൂള്‍ പുതുക്കി പണിയുന്നത് അടക്കമുള്ള കാര്യങ്ങളാണ് മേജര്‍ രവി ഇന്നലെ പ്രഖ്യാപിച്ചത്. ദുരന്തമുഖത്ത് നിന്നുള്ള മേജര്‍ രവിയുടെ സെല്‍ഫിയും ഇന്നലെ വിവാദമായിരുന്നു.

Latest Stories

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ