എം.ജി ശ്രീകുമാറിന് എതിരെ അന്വേഷണത്തിന് ഉത്തരവ്

തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിതെന്ന് കേസില്‍ പിന്നണി ഗായകന്‍ എംജി ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ബോള്‍ഗാട്ടി പാലസിന് സമീപം കെട്ടിടം പണിത കേസിലാണ് അന്വേഷണം. വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.

അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്ത് ശ്രീകുമാര്‍ വെച്ച വീട് കായല്‍ കയ്യേറിയാണെന്നതാണ് ആരോപണം.

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണു എംജി ശ്രീകുമാറിനെതിരെ ഹര്‍ജി നല്‍കിയത്. നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ മുളവുകാട് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ അനുമതി നല്‍കിയെന്നും പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി എം ജി ശ്രീകുമാറിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!