'ആര്‍ഡിഎക്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി; ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചുവെന്ന് യുവതി

‘ആര്‍ഡിഎക്‌സ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചിച്ചുവെന്ന പരാതിയുമായി യുവതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയുമായി എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്ജനയാണ് രംഗത്തെത്തിയത്.

സിനിമയുടെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സിന്റെ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് അഞ്ജന തൃപ്പൂണിത്തുറ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ആറ് കോടി രൂപ നിക്ഷേപിച്ച തന്നെ വഞ്ചിച്ചെന്നും വ്യാജ രേഖ ഹാജരാക്കി എന്നുമാണ് പരാതിയില്‍ പറയുന്നത്.

ചിത്രം നൂറ് കോടി രൂപ ലാഭം നേടിയതായി നിര്‍മ്മാതാക്കള്‍ പരസ്യം ചെയ്തിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇ.ഡി അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് സമാനമായ മറ്റൊരു പരാതി കൂടി എത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25ന് ആണ് ആര്‍ഡിഎക്‌സ് തിയേറ്ററില്‍ എത്തിയത്. നഹാസ് ഹിദായത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, ബാബു ആന്റണി, മഹിമ നമ്പ്യാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ