നിര്‍മ്മാതാവും സംവിധായികയുമായ ഏക്ത കപൂറിന്റെ വെബ് സീരിസിനെതിരെ ക്രിമിനല്‍ കേസ് നല്‍കി ബിഗ് ബോസ് താരം വികാസ് പതക്. സീരിസില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോമിനോട് അനാദരവ് കാണിച്ചു എന്ന ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്. ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 24ന് ആണ് ഹിയറിങ് എന്ന് വികാസ് പതക്കിന്റെ അഭിഭാഷകന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പരാതി ഏക്ത കപൂറിനെതിരെ മാത്രമല്ല അവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ എഎല്‍ടി ബാലജി, ബാലാജി ടെലിഫിലിമിന്റെ ചെയര്‍മാന്‍ ജിതേന്ദ്ര കപൂര്‍, ഡറക്ടര്‍ ശോഭ കപൂര്‍ എന്നിവര്‍ക്കും എതിരെയാണ്.
ഹിന്ദി ബിഗ് ബോസ് സീസണ്‍ 13ലെ മത്സരാര്‍ഥിയാണ് വികാസ് പതക്. മെയ് 20ന് യൂട്യൂബ് ചാനലില്‍ വീഡിയോയാണ് പരാതിക്ക് ആധാരം. സൈനിക ഉദ്യോഗസ്ഥനായി അഭിനയിച്ച നടന്‍ വെബ് സീരീസില്‍ ഒരു “”നിയമവിരുദ്ധ”” പ്രവൃത്തി ചെയ്യുന്നത് കണ്ടു എന്ന് പരാതിയില്‍ പറയുന്നു.
നമ്മുടെ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും തകര്‍ക്കാന്‍ നിയമവിരുദ്ധമായ ലൈംഗിക പ്രവര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക യൂണിഫോം ചിത്രീകരിച്ചു എന്നും പരാതിയില്‍ ആരോപിക്കുന്നു.