'അഴകിയ ലൈല'യ്ക്ക് പിന്നാലെ വിവാദം; എന്റെ ഗാനം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞില്ല, സംഭവം വിഷമിപ്പിച്ചു..; ആരോപണവുമായി സംഗീത സംവിധായകന്‍ സിര്‍പ്പി

‘ഗുരുവായൂരമ്പല നടയില്‍’ ചിത്രത്തില്‍ ‘അഴകിയ ലൈല’ ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ സിര്‍പ്പി. മെയ് 16ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജൂണ്‍ 27ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതോടെയാണ് ചിത്രത്തില്‍ ഈ ഗാനം എത്തിയതിനെതിരെ സിര്‍പ്പി രംഗത്തെത്തിയത്.

‘ഉള്ളത്തൈ അള്ളിത്താ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സിര്‍പ്പി ഒരുക്കിയ ‘അഴകിയ ലൈല’ എന്ന ഗാനം ഹിറ്റായിരുന്നു. പാട്ടിന്റെ അവകാശം നിര്‍മ്മാതാക്കള്‍ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയില്‍ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താന്‍ അറിഞ്ഞില്ലെന്നും ആരും അറിയിച്ചില്ലെന്നുമാണ് സിര്‍പ്പി സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

സംഭവം തന്നെ വിഷമിപ്പിച്ചു, എന്നീല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും സിര്‍പ്പി പറഞ്ഞു. കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്‌സിലെങ്കിലും കൊടുക്കണം. സിനിമ ഇതുവരെ താന്‍ കണ്ടിട്ടില്ല. പക്ഷെ തന്റെ പേര് ക്രഡിറ്റ്‌സില്‍ ചേര്‍ക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടും എന്നാണ് സിര്‍പ്പി വ്യക്തമാക്കിയിരിക്കുന്നത്.

1996ല്‍ ആണ് ഉള്ളത്തൈ അള്ളിത്താ എന്ന ചിത്രം റിലീസ് ചെയ്തത്. കാര്‍ത്തിക്കും രംഭയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രംഭ നൃത്തം ചെയ്ത അഴകിയ ലൈല എന്ന ഗാനം വന്‍ ഹിറ്റ് ആയിരുന്നു. അതേസമയം, ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഇളയരാജയും രംഗത്തെത്തിയിരുന്നു.

Latest Stories

എഡിജിപി അജിത് കുമാറിനെതിരെ അൻവറിൻ്റെ ആരോപണം: ഡിജിപി കേരള സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

"ഞാൻ മരിച്ചുപോവുകയാണെന്ന് പലപ്പോഴും തോന്നി, ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ രാത്രിയിൽ എന്റെ മുറിയിൽ വന്ന് സെക്യൂരിറ്റി ഗാർഡുമാർ പൾസ് പരിശോധിക്കുമായിരുന്നു" തന്റെ ലഹരി ജീവിതത്തെ കുറിച്ച് ജസ്റ്റിൻ ബീബർ മനസ്സ് തുറക്കുന്നു

സർക്കാരിനെ വിമർശിച്ചതിന് മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി

ജമ്മു & കശ്മീർ എക്‌സിറ്റ് പോൾ ഫലങ്ങൾ: ചാനലുകളിലെ എല്ലാ ബഹളങ്ങളും അവഗണിച്ച് ഒമർ അബ്ദുള്ള

ജോലി ചെയ്യാനുള്ള അവകാശം തേടി സിപിഎമ്മിനെതിരെ ജീവിതം കൊണ്ട് പോരാടിയ ദളിത് യുവതി ചിത്രലേഖ കാൻസർ ബാധിച്ച് മരിച്ചു

Exit Poll 2024: ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ, ബിജെപിക്ക് തിരിച്ചടി

പിവി അൻവർ ഡിഎംകെയിൽ? തമിഴ്‌നാട്ടിലെ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

ചെന്നൈ മെട്രോ ഫണ്ടും ഡിഎംകെയും, താക്കീത് ആര്‍ക്ക്?; 'കൂടുതല്‍ പേടിപ്പിക്കേണ്ട, കൂടെ വരാന്‍ വേറേയും ആളുണ്ട്' മോദി തന്ത്രങ്ങള്‍

വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിങ്ങൾ ഇല്ലാതെ ടി 20 ഒരു രസമില്ല, ആരാധകരുടെ ചോദ്യത്തിന് തകർപ്പൻ ഉത്തരം നൽകി രോഹിത് ശർമ്മ; ഇതാണ് കാത്തിരുന്ന മറുപടി