പരിഭവങ്ങളില്ലാത്ത അനിലേട്ടന്‍... നിങ്ങള്‍ക്കായി കാത്തുവെച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍; കണ്ണീരോടെ സിനിമാലോകം

നടന്‍ അനില്‍ മുരളിയുടെ വിടവാങ്ങലില്‍ കണ്ണീരോടെ മലയാള സിനിമാലോകം. താരത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് സഹതാരങ്ങള്‍ രംഗത്തെത്തി. “”പരിഭവങ്ങളില്ലാത്ത അനിലേട്ടന്‍… നിങ്ങള്‍ക്കായി കാത്തുവെച്ച വേഷം ഇനി ആര്‍ക്കു നല്‍കാന്‍ ഒരു അനിയനെ പോലെ ചേര്‍ത്തു നിര്‍ത്തിയ ചേട്ടന്‍… ആദരാഞ്ജലികള്‍ അനിലേട്ടാ…”” എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി കുറിച്ചിരിക്കുന്നത്.

മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി, ജയസൂര്യ, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങി മിക്ക താരങ്ങളും താരത്തിന് ആദാരാഞ്ജലി അറിയിച്ചെത്തി. വില്ലന്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അനില്‍ മുരളി.

https://www.facebook.com/arungopy.gopy/posts/3457264597656961

കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് അനില്‍ മുരളി. സ്വഭാവ നടനായും വേഷമിട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200- ഓളം സിനിമകളില്‍ അഭിനയിച്ചു.

https://www.facebook.com/Mammootty/posts/10158675105717774

ടിവി സീരിയലുകളില്‍ അഭിനയ ജീവിതം ആരംഭിച്ച അനില്‍ 1993-ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 1994-ല്‍ ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

https://www.facebook.com/PrithvirajSukumaran/posts/3141318849256491

ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തമിഴില്‍ 6 മെലുഗു വതിഗള്‍, നിമിര്‍ന്തു നില്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

https://www.facebook.com/DQSalmaan/posts/2630254310410364

https://www.facebook.com/IndrajithSukumaran/posts/3379025602150349

Latest Stories

IPL 2025: ട്രിക്കി പിച്ചോ എനിക്കോ, ഗോട്ടിന് എന്ത് കുടുക്ക് മക്കളെ; തകർപ്പൻ പ്രകടനത്തിന് പിന്നാലെ അതുല്യ റെക്കോഡ് സ്വന്തമാക്കി കോഹ്‌ലി

പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി; സർവകക്ഷി യോഗത്തിൽ വീഴ്ച്ച സമ്മതിച്ച് സർക്കാർ

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; തിരിഞ്ഞുകൊത്തി നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം

IPL 2025: ആറിൽ ആറ് മത്സരങ്ങളും ജയിച്ച് ഒരു വരവുണ്ട് മക്കളെ ഞങ്ങൾ, എതിരാളികൾക്ക് അപായ സൂചന നൽകി സ്റ്റീഫൻ ഫ്ലെമിംഗ്; പറഞ്ഞത് ഇങ്ങനെ

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍