ദീപിക പദുകോണിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ജെഎന്‍യു സന്ദര്‍ശനത്തിലൂടെ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് അവര്‍ ധൈര്യത്തിന് ഒരു മാതൃക കാണിച്ചുതന്നുവെന്ന് സിന്ധ്യ പറഞ്ഞു.
“”സത്യത്തോടൊപ്പം നിന്നതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചുകൊണ്ട് ദീപിക ധൈര്യത്തിന് ഒരു മാതൃക കാണിച്ചുതന്നു. നടിക്കെതിരായ അഭിപ്രായങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ധാര്‍മ്മികതയ്ക്ക് അനുസൃതമല്ല, അപലപിക്കപ്പെടണം”” ജ്യോതിരാദിത്യ സിന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു.