ഐശ്വര്യ മോശം അഭിനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണം, സൗന്ദര്യം മാത്രമാണ് ഉള്ളത്, ഗുഡ് ജോബ് അഭിഷേക്, നീയവളെ വീഴ്ത്തി; ലോകപ്രശസ്ത നടന്റെ വിവാദപരാമര്‍ശം

സൗന്ദര്യം കൊണ്ട് മാത്രമല്ല തന്റെ അഭിനയം കൊണ്ടും ലോകശ്രദ്ധ നേടിയ നടിയാണ് ഐശ്വര്യ റായി. 1994ല്‍ ലോക സുന്ദരിപട്ടം നേടി ശ്രദ്ധ നേടിയ അവര്‍ പിന്നീട് ഇരുവറിലൂടെ സിനിമയിലെത്തുകയായിരുന്നു. എന്നാല്‍ ഐശ്വര്യ മോശം നടിയാണെന്നാണ് ലോക പ്രശസ്ത കൊമേഡിയന്‍ പറഞ്ഞത്. റസല്‍ പീറ്റേഴ്സ് ആണ് ഐശ്വര്യ ഒരു മോശം നടിയാണെന്ന് തുറന്നടിച്ചത്. ഐശ്വര്യ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഇതിന്റെ പേരില്‍ റസലിന് നേരിടേണ്ടി വന്നത്.

സംഭവം നടക്കുന്നത് 2011ലാണ്. ഇന്തോ-കനേഡിയന്‍ സിനിമയായ സ്പീഡി സിംഗ്സിന്റെ പ്രൊമോഷന് വേണ്ടി ഇന്ത്യയിലെത്തിയതായിരുന്നു റസല്‍. ഹോക്കി ടീമിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. കാനഡയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ കഥയായിരുന്നു ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

ഇതിന്റെ ഭാഗമായി നല്‍കിയൊരു അഭിമഖത്തിലാണ് റസല്‍ ഐശ്വര്യക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയത്. താന്‍ ബോളിവുഡിനെ വെറുക്കുന്നു. പാട്ടും ഡാന്‍സും നാടകീയമായ കരച്ചിലുമൊന്നും എനിക്ക് ഇഷ്ടമല്ല. ജീവിതത്തില്‍ ഇന്നുവരെ ഒരു ബോളിവുഡ് സിനിമ പോലും കണ്ടിട്ടില്ല. ‘ എന്നായിരുന്നു റസല്‍ ബോളിവുഡിനെക്കുറിച്ച് നടത്തിയ വിവാദമായ പരാമര്‍ശം.

പിന്നാലെയാണ് താരം ഐശ്വര്യക്കെതിരെ രംഗത്ത് വരുന്നത്.” മോശം അഭിനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഐശ്വര്യ. ബോളിവുഡില്‍ സുന്ദരമായ മുഖം ഉണ്ടായത് കൊണ്ട് മാത്രം സൂപ്പര്‍ സ്റ്റാര്‍ ആകാം എന്ന് അവര്‍ ഓരോ തവണയും തെളിയിച്ചു കൊണ്ടിരിക്കുകയാണ്”. എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

”അവള്‍ നല്ലൊരു നടിയായി മാറിയിട്ടില്ല. ഇപ്പോഴും കാണാന്‍ ഭംഗിയുണ്ട്. അത് മതിയാകില്ലേ ഗുഡ് ജോബ് അഭിഷേക്, നീയവളെ വീഴ്ത്തി” എന്നും റസല്‍ പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറിയിരുന്നു. ഇതിന് പിന്നാലെ നിരവധി സ്ത്രീ പക്ഷ സംഘടനകളാണ് റസലിനെതിരെ രംഗത്ത് വന്നത്. എന്നാല്‍ അദ്ദേഹം മാപ്പുപറയാന്‍ തയ്യാറായില്ല.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം