വിവാദ പരാമര്‍ശം: നടന്‍ സാബുമോനെതിരെ നിയമനടപടി സ്വീകരിക്കും, പ്രതിഷേധം അറിയിച്ച് ദിയ സനയും

ട്രാന്‍സ്‌ഫോബിക് എന്ന പരാമര്‍ശം നടത്തിയെന്ന ആരോപണവുമായി നടന്‍ സാബുമോനെതിരെ കൂടുതല്‍ പേര്‍ രംഗത്ത്. ആക്ടിവിസ്റ്റ് സൂര്യ ഇഷാന്‍ അടക്കമുള്ള നിരവധി ട്രാന്‍സ് ആക്ടിവിസ്റ്റുകളും മുന്‍ ബിഗ് ബോസ് താരം ദിയ സനയും രംഗത്ത് എത്തിയിരിക്കുന്നത്. സാബുവിനെതിരെ നിയമനടപടി സ്വീകരിക്കും എന്ന കുറിപ്പ് പങ്കുവച്ചു കൊണ്ട് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

സാബുവും ഇന്‍സെല്‍ലുകളും
ഒരു സാഹചര്യത്തില്‍ ഞാന്‍ സാബു എന്ന ഈ രാജ്യദ്രോഹിയെ മനസ്സിലാക്കിയതാണ്, രാത്രി ആയാല്‍ മദ്യപിച്ച് ലക്കുകെട്ട് എന്തു വിടുവായിത്തവും വിളിച്ചു പറയാം എന്ന നിന്റെ നിലപാടുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക തന്നെ ചെയ്യും, നിന്റെ പ്രിവിലേജുകള്‍ക്കുള്ളില്‍ നിന്നും, നിന്റെ അഹന്തയില്‍ നിന്നു കൊണ്ടും ഇവിടുത്തെ Trans Community കളെ വിലയിരുത്തണ്ട.

May be an image of 2 people and text that says "ശിഘണ്ടി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ!!! Sabu Mon Jue. Bb plus Mkb"

ഒരുപാട് മനുഷ്യരുടെ മരണത്തിനും കൊലപാതങ്ങള്‍ക്കും ജീവത്യഗങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും നിലനില്പപ്പിനും യാതൊരു വില കല്പിക്കാതെ അവരെ അധിക്ഷേപിക്കാനും ഹോളോ ഹോസ്റ്റ് ചെയാനും നാസി ആശയങ്ങള്‍ക്കു കുട പിടിക്കുന്ന മെന്‍നിസ്റ്റുകള്‍ക്കൊപ്പം ചേര്‍ത്ത് ഇവിടെയുള്ള ലിംഗ ലൈഗീക ന്യൂനപക്ഷങ്ങളെയും മറ്റു പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെയും കുറിച്ച് നവ മാധ്യമ ചര്‍ച്ചയില്‍ ഏര്‍പ്പെടുപ്പെട്ടുകൊണ്ട് അവരുടെ ജീവിതങ്ങളെക്കുറിച്ചും ഐഡന്റിയെ കുറിച്ചും നീചമായ അവയെര്‍നസ് ക്രീയേറ്റ് ചെയ്യാനായി താങ്കളും അവരും ചേര്‍ന്ന് നടത്തുന്ന പ്രൊപൊഗാണ്ട ഇവിടെത്തെ സാധരണ മനുഷ്യര്‍ തിരിച്ചറിയപ്പടുന്നുണ്ട്.

2014 നല്‍സ ജഡ്ജ്‌മെന്റ്, ട്രാന്‍സ്‌ജെന്റര്‍ പോളിസി 2015, ട്രാന്‍സ്‌റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ആക്റ്റ് നിലനില്‌ക്കെ ട്രാന്‍സ് യുവതികള്‍ പെണ്ണാണോ? ശീഖണ്ഡി എന്ന പദം ഉപയോഗിക്കാമോ എന്നുള്ള ചോദ്യങ്ങള്‍ താനും തന്റെ കൂട്ടാളികളും ചേര്‍ന്ന് ചര്‍ച്ചിക്കുന്നതിലെ ആണത്വ പ്രവിലേജും നിയമബോധം ഉണ്ടെന്ന തോന്നലും തന്റെ മാത്രം പ്രീവിലേജ് ആണെന്ന് കരുതുക തന്റെ ഭാര്യ പ്രസവിക്കുകയാണെങ്കില്‍ (പ്രസവിച്ചോ എന്നറിയില്ല) ആ കുഞ്ഞുങ്ങളുടെ ക്രോമസോം നോക്കി തരം തിരിച്ച് വളര്‍ത്തുവാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ പോലും അത് കുറ്റകരമാണ്.

നിലവില്‍ നിങ്ങള്‍ ചെയ്യുന്നത് ഒരു സോക്ഷ്യല്‍ ക്രൈം ആണ് അതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം ഫെമിനിസം എന്ന ആശയത്തെ കുറിച്ച് സംവദിക്കുന്ന സ്ത്രീകളെയും ക്യുയര്‍ മനുഷ്യരെയും കൊലച്ചെയപ്പെടണം ഇല്ലാതാക്കണം എന്ന ആല്‍ഫ മെയില്‍ സങ്കല്‍പ്പത്തെയും റേപ്പ് കള്‍ച്ചറിനെ സപ്പോര്‍ട്ട് ച്ചെയുന്ന മെന്‍നിസ്റ്റl ആശയങ്ങളെയും കേരള ജനത അപകടമായി കാണേണ്ടതാണ് മനുസ്സ് സ്മ്യതിയും സംഘവലുതപക്ഷ ഐഡിയോളജിയും ഉന്നയിച്ച് കൊണ്ട് ഭരണഘടനയെയും, ജസ്റ്റിസ് നെയും ഈ ക്വാലിറ്റിയും അവകാശങ്ങളെയും സെല്‍ഫ് ഡിഗിനിറ്റിയെയും നിഷ്‌കരുണം തള്ളി പറയുകയും തങ്ങളുടെതായ ഉട്ടോപ്യന്‍ രാജ്യം സ്വപ്നം കാണുന്ന ഈ കൊലപാതക വാസനയുള്ള ഇന്‍സെല്‍ വെറിയന്‍മാരെ തിരിച്ചറിയണം.

ഇവിടെത്തെ ഭരണകൂടവും നിയമവും മാധ്യമങ്ങളും പൊതു സമൂഹവും ഇവര്‍ക്കെതിരെ ജാഗരൂഗരാകണം ഇത് ഒരു നിസ്സാരമായ നവമാധ്യമ ചര്‍ച്ച എന്നതിലുപരി വളരെ അപകടം പിടിച്ച നാടിനാപത്തായ ഒരു പ്രവര്‍ത്തിയാണ് വലുതുപക്ഷത്തില്‍ ഊന്നിയ ഇവരുടെ ഇരകള്‍ എന്ന് ഇവര്‍ അവകാശപ്പെടുന്നത് ചെറുപ്പക്കാരാണ്, പണവും, വിദ്യാഭ്യസവും, സങ്കേതിക ത്വവും മാസ്‌കുലിനിറ്റി നന്നായി പ്രകടിപ്പിക്കാന്‍ കഴിയുന്ന ആല്‍ഫ മെയില്‍ ആയ ഇവര്‍ക്ക്, കറുത്ത പുരുഷന്‍മാര്‍ ദളിതുകള്‍, ആദിവാസി കള്‍, സ്ത്രീകള്‍, പെണ്‍കുട്ടികള്‍, ക്യൂവര്‍ മനുഷ്യര്‍ മെന്റലി, ഫിസിക്കലി എബിള്‍ ആയവര്‍ ജീവിചിരിക്കരുത് എന്ന നീച്ച നിലപാട് ള്ളവരാണ് ഈ നാസി ആശയങ്ങള്‍ പടര്‍ത്താന്‍ ആണ് ഇവര്‍ ടെലഗ്രാം വാട്ട്‌സപ്പ, ക്ലബ് ഹൗസ് എന്നിവ ഉപയോഗിക്കുന്നത്.

പലതരം ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് നേടിയെടുത്തതാണ് ക്യുവര്‍ മനുഷ്യര്‍ കേരളം പോലൊരു സ്ഥലത്തെ വിസിബിലിറ്റി അതിനെ ഒക്കെ പിറകോട്ട് വലിക്കുന്ന ഇത്തരം നടപടികളെ നിയപരമായി നേരിടണം പോലീസും ഭരണകൂടവും ഇത്തരം വിഷയത്തില്‍ ഇടപെടണം വലിയ ഒരു സൈബര്‍ ആപത്തിനെയാണ് കേരളം നേരിടാന്‍ പോകുന്നത്.

NB ഇടതുപക്ഷ ഗവണ്‍മെന്റ് 2018 തന്നെ ട്രാന്‍സ്‌ജെന്റര്‍ മനുഷ്യരെ ട്രാന്‍സ് വ്യക്തികള്‍ എന്ന് അഭിസംബോധന ചെയ്യണം എന്നുള്ള GO പാസാക്കിയ ഈ സംസ്ഥാനത്ത് അവരുടെ പേരിടല്‍ ചടങ്ങ് നടത്താന്‍ സാബുമോന്‍ ആരാടാ? ഞങ്ങളുടെ തന്തയോ തള്ളയോ ആയി ചമയാന്‍ താനാരുവാ ആണത്വ പ്രവിലേജിലിരിന്നു ഇടതുപക്ഷ ഐഡിയോളജിയില്‍ ആണ് എന്റെ ഫെമിനിസം ജെന്റര്‍ ഈക്വാലിറ്റി എന്നൊക്കൊ തള്ളി മറിക്കുബോള്‍ ഓര്‍ക്കുക നിങ്ങള്‍ അവതരിപ്പിക്കയും ഓക്കാനിക്കുകയും ചെയുന്ന കാര്യങ്ങള്‍ ഇടുതപക്ഷ നേത്യത്വത്തില്‍കൊണ്ട് ഇടരുത്.

അവര്‍ അങ്ങിനെയല്ല എന്നാണ് മനസിലാകുന്നത് ഇവിടെ അഭിമാനത്തോടെജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരുടെ കാലില്‍ പിടിച്ച് വലിച്ചാല്‍ മുഖമടച്ച അസ്സല് തൊഴി കിട്ടും പുരാണങ്ങളിലെ എഴുതി വച്ച അവതാരങ്ങള്‍ അല്ല ,എന്തിനെയും അതീജീവിക്കാന്‍ പോന്ന മനശക്തിയുള്ള അസ്സല് മനുഷ്യരാണ് കൂടെ ചേര്‍ന്ന് നില്‍ക്കാന്‍ ഒപ്പമുള്ള ഒരുപാട് മനുഷ്യരുടെ കൂട്ടം. (സാബുവിനും ഇന്‍സെല്‍ ആളുകള്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം കൂടെ നില്ക്കുക.)

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍