നിർമ്മാതാക്കൾ തെറ്റിദ്ധരിപ്പിച്ചു; സിങ്ക് സൗണ്ട് അവാർഡ് വിവാദത്തിന് മറുപടിയുമായി ജൂറി

ഡബ്ബ് ചെയ്ത ചിത്രത്തിന് സിങ്ക് സൗണ്ട് അവാർഡ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ദേശീയ ചലച്ചിത്ര അവാർഡ് ജൂറി. നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചതാണ് എന്നും ജൂറി പറ‌ഞ്ഞു. സിങ്ക് സൗണ്ട് ചിത്രമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. സിനിമ കണ്ടപ്പോഴും സിങ്ക് സൗണ്ടല്ലെന്ന് മനസിലായില്ലെന്നും, അതാണ് പുരസ്ക്കാരം നൽകിയതെന്നും ജൂറി അംഗം വിജി തമ്പി പറഞ്ഞു.

പൂര്‍ണ്ണമായും ഡബ്ബ് ചെയ്ത ദൊള്ളു എന്ന കന്നഡ ചിത്രത്തിനാണ് സിങ്ക് സൗണ്ട് അവാർഡ് ലഭിച്ചത്. ജോബിൻ ജയറാം എന്നയാളാണ് അവാർഡ് നേടിയത്. സാധാരണ സിനിമയ്‌ക്കെന്ന പോലെ സ്റ്റുഡിയോയില്‍ ഡബ്ബ് ചെയ്ത സിനിമയായിരുന്നു അത്. ജൂറി സിനിമ കണ്ടിട്ടാണോ അവാര്‍ഡ് കൊടുത്തതെന്ന് അറിയില്ല.

ഡബ്ബ് സിനിമയും സിങ്ക് സൗണ്ട് സിനിമയും തമ്മിലുള്ള വ്യത്യാസം ജ്യുറിക്ക് കേട്ടിട്ട് മനസിലാകാത്തത് നാണക്കേട് എന്ന് ചിത്രത്തിൽ സൗണ്ട് ഡിസൈനിങ് നിർവഹിച്ച മലയാളിയായ നിതിൻ ലൂക്കോസ് തുറന്നടിച്ചു. അവാര്‍ഡ് പ്രഖ്യാനം വന്നപ്പോള്‍ത്തന്നെ എന്താണിതെന്നോര്‍ത്ത് അദ്ഭുതപ്പെട്ടു.

ചെയ്യാത്ത ജോലിക്ക് പുരസ്‌കാരം കിട്ടിയതിന്റെ ഷോക്കിലാണ് അവാര്‍ഡ് ജേതാവായ ജോബിനെന്നും നിതിന്‍ ലൂക്കോസ് കൂട്ടിച്ചേർത്തു. നിതിൻ ലൂക്കോസിന്റെ വിമർശനം ഏറ്റെടുത്ത് റസൂൽ പൂക്കുട്ടിയും രംഗത്ത് വന്നു.

Latest Stories

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി