ആദ്യം ചിരിപ്പിച്ചു, എന്നാല്‍ ബോക്‌സ് ഓഫീസില്‍ തളര്‍ന്നു; രണ്ട് മാസത്തിനിപ്പുറം 'കൊറോണ ധവാന്‍' ഒ.ടി.ടിയില്‍

ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘കൊറോണ ധവാന്‍’ ഒ.ടി.ടിയില്‍ എത്തുന്നു. സൈന പ്ലേ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 20ന് സൈന പ്ലേയില്‍ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഓഗസ്റ്റ് 4ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. കൊറോണക്കാലത്തെ ചിരിമുഹൂര്‍ത്തങ്ങള്‍ ശ്രദ്ധ നേടിയെങ്കിലും ചിത്രത്തിന് ആദ്യ ദിനം തന്നെ നെഗറ്റീവ് റിവ്യൂസ് ആണ് എത്തിയത്. പ്രേക്ഷകര്‍ സ്വീകരിക്കാതയതോടെ ചിത്രം ബോക്‌സ് ഓഫീസില്‍ തളരുകയായിരുന്നു. ചിത്രം റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ഇപ്പോള്‍ ഒ.ടി.ടിയില്‍ എത്താന്‍ ഒരുങ്ങുന്നത്.

May be an image of 9 people and text that says "ദേശ മദ്യ ഷാപ്പ് SAINA 2019 ധവാൻ CORONA DHAVAN കൊറോണ PARKING PRODUCED DIRECTEDEY JEROME WRITTENBY SUJAI MOHANRAJ COMING SOON SAINA PLAY"

സി സി നിതിന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജോണി ആന്റണി, ഇര്‍ഷാദ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ, ശരത് സഭ, ബാലാജി ശര്‍മ, ഉണ്ണി നായര്‍, സിനോജ് വര്‍ഗീസ്, വിനീത് ട്ടില്‍, ഹരീഷ് പെങ്ങന്‍, ശ്രുതി ജയന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ മറ്റ് അഭിനേതാക്കള്‍.

സുജൈ മോഹന്‍രാജ് ആയിരുന്നു തിരക്കഥ ഒരുക്കിയത്. ജനീഷ് ജയനന്ദന്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് റിജോ ജോസഫ് ആയിരുന്നു. ‘കൊറോണ ജവാന്‍’, എന്നായിരുന്നു സിനിമയുടെ ആദ്യത്തെ പേര്. പിന്നീട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരമാണ് ‘കൊറോണ ധവാന്‍’ എന്നാക്കി മാറ്റിയത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍