'ഇന്ത്യയുടെ തോല്‍വി ആഘോഷിക്കാതെ, എങ്ങനെ സെമിയില്‍ കടക്കണമെന്ന് നിങ്ങളുടെ ടീമിനെ ഉപദേശിക്കൂ'; പാക് ആരാധകരോട് യോഗി ബാബു

ഇന്ത്യയുടെ ലോക കപ്പ് സെമിയിലെ അപ്രതീക്ഷിത പരാജയം ടീമിനെയും ആരാധകരെയും തെല്ലൊന്നുമല്ല സങ്കടത്തില്‍ ആഴ്ത്തിയിരിക്കുന്നത്. 240 എന്ന ലക്ഷ്യം പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് അത്രയൊന്നും വലിയ ലക്ഷ്യമല്ലായിരുന്നു. എന്നിരുന്നാലും കിവികള്‍ ഗ്രൗണ്ടില്‍ നാശം വിതച്ചപ്പോള്‍ ലക്ഷ്യത്തിനും 18 പടിയകലെ തട്ടി വീഴാനായിരുന്നു ഇന്ത്യയ്ക്ക് യോഗം. ഇന്ത്യയുടെ വീഴ്ച ന്യൂസിലാന്റിനൊപ്പം പാക് ആരാധകരും ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ പാക് ആരാധകര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടന്‍ യോഗി ബാബു.

ഇന്ത്യയുടെ തോല്‍വി ആഘോഷിക്കാതെ, എങ്ങനെ സെമിയില്‍ കടക്കണമെന്ന് നിങ്ങളുടെ ടീമിനെ ഉപദേശിക്കു എന്നാണ് യോഗി കളിയാക്കലുകളോട് പ്രതികരിച്ചത്. “ഇന്ത്യ നന്നായി കളിച്ചു. ഞങ്ങളുടെ തോല്‍വി ആഘോഷിക്കും മുമ്പ് എങ്ങനെ സെമിയില്‍ കടക്കാമെന്ന് പാക് ആരാധകര്‍ നിങ്ങളുടെ ടീമിനെ ഉപദേശിക്കണം. തോല്‍വി ആയാലും ജയമായാലും ഞങ്ങളുടെ ടീം നിങ്ങളുടെ ടീമിനേക്കാള്‍ ഭേദമാണ്,” യോഗി ബാബു ട്വീറ്ററില്‍ കുറിച്ചു.

https://twitter.com/yogibabu_offl/status/1148961518240710656

ചിത്രീകരണത്തിന്റെ തിരക്കിലാണെങ്കിലും ലോക കപ്പ് മത്സരങ്ങള്‍ കാണാന്‍ സമയം കണ്ടെത്തുന്നയാളാണ് യോഗി ബാബു. യോഗിയുടെ കോമഡി ചിത്രം “ഗൂര്‍ഖ” നാളെയാണ് റിലീസ് ചെയ്യും. “ഗോറില്ല” എന്ന ചിത്രത്തിലാണ് യോഗി ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന