'ആരോപണവിധേയരുമായി വേദി പോലും പങ്കിടില്ല എന്ന നിലപാട് സ്വീകരിച്ച പൃഥ്വിരാജ് തട്ടിപ്പുകാരനായ സഹിന്‍ ആന്റണിയെ അഭിനയിപ്പിച്ചത് ദുരൂഹം'; ബ്രോ ഡാഡിക്ക് വിമര്‍ശനം

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘ബ്രോ ഡാഡി’യില്‍ മാധ്യമ പ്രവര്‍ത്തകനായ സഹിന്‍ ആന്റണിയെ അഭിനയിപ്പിച്ചതിനെതിരെ ബിജെപി വക്താവ് സന്ദീപ് വാചസ്പതി. എല്ലാ കാര്യങ്ങളിലും പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കുന്ന പൃഥിരാജ്, സിനിമയുടെ ഓപ്പണിംഗ് ഷോട്ടില്‍ സഹിന്‍ ആന്റണി എന്ന തട്ടിപ്പുകാരനായ മാധ്യമ പ്രവര്‍ത്തകനെ അഭിനയിപ്പിച്ചിരിക്കുന്നത് ദുരൂഹമാണെന്ന് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സന്ദീപിന്റെ കുറിപ്പ്:

ബ്രോ ഡാഡി കണ്ടു. ബോറടിപ്പിക്കാത്ത സിനിമ. സിനിമയുടെ ഗുണദോഷങ്ങള്‍ വര്‍ണ്ണിക്കാന്‍ അല്ല ഈ പോസ്റ്റ്. എല്ലാ കാര്യങ്ങളിലും പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കുന്ന പൃഥിരാജ്, സിനിമയുടെ ഓപ്പണിംഗ് ഷോട്ടില്‍ സഹിന്‍ ആന്റണി എന്ന തട്ടിപ്പുകാരനായ മാധ്യമ പ്രവര്‍ത്തകനെ അഭിനയിപ്പിച്ചിരിക്കുന്നത് ദുരൂഹമാണ്.

വിക്കിപീഡിയ വിവരങ്ങള്‍ അനുസരിച്ച് ബ്രോ ഡാഡിയുടെ ഷൂട്ട് അവസാനിച്ചത് 2021 ഒക്ടോബര്‍ മാസത്തിലാണ്. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് പുറത്തു വന്നത് സെപ്റ്റംബര്‍ മാസത്തിലും. അതായത് സഹിനെ വെച്ചു ചെയ്ത മൂന്നോ നാലോ മിനുറ്റ് സീന്‍ രണ്ടാമത് ഷൂട്ട് ചെയ്യാന്‍ സാധിക്കുമായിരുന്നു.

അതിന് മുതിരാതെ ഈ തട്ടിപ്പുകാരന്റെ മുഖം തന്നെ ഉപയോഗിച്ച് സിനിമ തുടങ്ങാന്‍ പൃഥ്വിരാജ് തീരുമാനിച്ചതില്‍ എന്തോ എവിടെയോ ദുരൂഹത മണക്കുന്നുണ്ട്. സഹിന്‍ എന്നയാള്‍ കേരളത്തിലെ എന്നല്ല കൊച്ചിയിലെ പോലും മികച്ച ദൃശ്യ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ അല്ല. എന്ന് മാത്രമല്ല ശരാശരിയിലും താഴെ ഉള്ള ആളാണ് താനും. (മാധ്യമ പ്രവര്‍ത്തനം പണം ഉണ്ടാക്കാനുള്ള വഴിയായി കണ്ടതു കൊണ്ട് വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടാവുകയും അതുവഴി ചില സിനിമകളില്‍ മുഖം കാണിക്കാന്‍ അയാള്‍ക്ക് സാധിച്ചിട്ടുമുണ്ട് എന്ന് മറക്കുന്നില്ല.)

അയാള്‍ അഭിനയിച്ചാല്‍ മാത്രമേ ആ സീനിന് വലിയ വിശ്വാസ്യത കിട്ടൂ എന്നില്ല. ഏതെങ്കിലും ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനയിച്ചാലും ഒന്നും സംഭവിക്കാനില്ല എന്ന് ചുരുക്കം. അപ്പോള്‍ സഹിന്‍ ആന്റണി കടന്നു വന്നതിന് പിന്നില്‍ ചില വഴിവിട്ട ബന്ധങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പ്രത്യേകിച്ച് ശബരിമല വിഷയം, വ്യാജ ചെമ്പോല, ദിലീപ് കേസ് ഇവയൊക്കെയായി പൃഥ്വിരാജിനും ന്യൂസ് 24 ചാനലിനും ഉള്ള താത്പര്യം പരിഗണിക്കുമ്പോള്‍. കേരളത്തിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും അപമാനമായ സഹിന്‍ ആന്റണിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് പൃഥ്വിരാജ് വ്യക്തമാക്കണം.

ആരോപണ വിധേയരുമായി വേദി പോലും പങ്കിടില്ല എന്ന നിലപാട് സ്വീകരിച്ച പൃഥ്വിരാജ്, സംവിധായകന്‍ എന്ന നിലയില്‍ സിനിമയുടെ സൂക്ഷ്മാംശങ്ങളില്‍ വരെ സമ്പൂര്‍ണ നിയന്ത്രണം ഉള്ള പൃഥ്വിരാജ്. അങ്ങനെ ഒരാള്‍ക്ക് ഇത്തരത്തില്‍ അബദ്ധം പറ്റും എന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. മാത്രമല്ല താങ്കള്‍ മുന്‍പ് അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ്, ഭ്രമം എന്നീ സിനിമകളിലും ഈ തട്ടിപ്പുകാരന്‍ ഇടം പിടിച്ചിട്ടുണ്ട്. എന്താണ് താങ്കള്‍ക്ക് ഇയാളുമായുള്ള ബന്ധം എന്ന് അറിഞ്ഞാല്‍ കൊള്ളാം.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത