'ഞാന്‍ 35 കോടി സിനിമ ചെയ്യുകയാണ്, എനിക്ക് എന്റേതായ കരിയര്‍ ഉണ്ട്..'; ധനുഷിനൊപ്പം 'വാത്തി' പ്രമോഷനില്‍ സംയുക്ത, രൂക്ഷവിമര്‍ശനം

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് വരാതിരുന്ന നടി സംയുക്തയ്‌ക്കെതിരെ പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവും. തന്റെ കരിയറിന് ഇത് ആവശ്യമില്ലായെന്ന മനോഭാവമാണ് സംയുക്തക്ക് എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നിര്‍മ്മാതാവ് സംസാരിച്ചത്.

”ഞാന്‍ ചെയ്യുന്ന സിനിമകള്‍ വലിയ റിലീസാണ്. 35 കോടി സിനിമ ചെയ്യുകയാണ്. എനിക്ക് എന്റേതായ കരിയര്‍ ഉണ്ട്. അത് നോക്കണം” എന്നാണ് സംയുക്ത പറഞ്ഞത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. സംയുക്തയെ പോലുള്ളവരുടെ മനോഭാവമാണ് മലയാള സിനിമയില്‍ കടന്നുവരുന്ന പുതിയ നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്നതെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

വന്ന വഴി മറക്കരുത്. ഷൂട്ടിംഗ് സമയത്ത് സംയുക്ത നന്നായി സഹകരിച്ചിട്ടുണ്ട്. താന്‍ കണ്ടതില്‍ വച്ച് മികച്ച മനുഷ്യനാണ് ഷൈന്‍ ടോം ചാക്കോയെന്നും നിര്‍മ്മാതാവ് പറഞ്ഞു. ഷൈന്‍ ടോം ചാക്കോയും സംയുക്തയെ പ്രസ് മീറ്റിനിടെ വിമര്‍ശിക്കുന്നുണ്ട്.

”ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയത് കൊണ്ടൊന്നും ശരിയാകില്ല. എന്ത് മേനോന്‍ ആയാലും, നായരായാലും, ക്രിസ്ത്യാനി ആയാലും മുസ്ലീം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം” എന്നാണ് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നത്.

അതേസമയം, ധനുഷിനൊപ്പമുള്ള ‘വാത്തി’ എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ പങ്കെടുക്കുകയാണ് സംയുക്ത. വാത്തി പ്രേക്ഷകര്‍ ഏറ്റെടുത്ത പോസ്റ്റുകളാണ് സംയുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. വിമര്‍ശനങ്ങളോട് താരം പ്രതികരിച്ചിട്ടില്ല.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്