ഇവര്‍ സഹോദരങ്ങളോ ലവേഴ്‌സോ? അല്‍പം മാന്യത ആകാം..; 'ബാംഗ്ലൂര്‍ ഡേയ്‌സ്' റീമേക്കിന് വന്‍ വിമര്‍ശനം

അഞ്ജലി മേനോന്‍ ചിത്രം ‘ബാംഗ്ലൂര്‍ ഡേയ്‌സി’ന്റെ ഹിന്ദി റീമേക്കിന് വന്‍ വിമര്‍ശനം. ‘യാരിയാന്‍ 2’ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സിന്റെ റീമേക്ക് എത്തിയത്. തിയേറ്ററില്‍ ഫ്‌ളോപ്പ് ആയ ചിത്രം ഈ വര്‍ഷം ഏപ്രിലില്‍ ആണ് ഒ.ടി.ടിയില്‍ എത്തിയത്.

ചിത്രത്തിന്റെ ഒരു രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആരാധകര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫഹദ് അവതരിപ്പിച്ച ദാസ് എന്ന കഥാപാത്രം അറിയാതെ കസിന്‍സിനൊപ്പം കറങ്ങാന്‍ പോയ നസ്രിയയെ കയ്യോടെ പൊക്കുന്ന രംഗം ഹിന്ദിയില്‍ അവതരിപ്പിച്ചത് കണ്ടാണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്.

കസിന്‍സ് തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും ആഘോഷിക്കുന്ന സിനിമയെ റീമേക്ക് ചെയ്ത് വികലമാക്കി എന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ സഹോദരങ്ങള്‍ ആണെങ്കിലും പ്രണയിതാക്കളെ പോലെയാണ് പെരുമാറുന്നത്. അത് ഓര്‍ക്കാത്ത തരത്തിലുള്ള ചിത്രീകരണമാണിത് എന്നാണ് ആരാധകര്‍ പറയുന്നത്.

ഈ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാധിക റാവു, വിനയ് സപ്രു എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്. 2.67 കോടി രൂപ മാത്രമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ദിവ്യ ഖോസ്‌ല കുമാര്‍, യഷ് ദാസ്ഗുപ്ത, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ദിവ്യ ഖോസ്ല കുമാര്‍ സംവിധാനം ചെയ്ത ‘യാരിയാന്‍’ സിനിമയുടെ രണ്ടാം ഭാഗമാണെങ്കിലും തികച്ചും വ്യത്യസ്തമായ കഥയാണ് യാരിയാന്‍ 2 പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ