ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവച്ച മഡോണ സെബാസ്റ്റ്യന് വിമര്‍ശനങ്ങള്‍. ബീച്ചില്‍ നിന്ന് അടക്കമുള്ള ചിത്രങ്ങളായിരുന്നു മഡോണ പങ്കുവച്ചത്. ഇതിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. വിമര്‍ശകര്‍ക്ക് മറുപടിയായി വീണ്ടും കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഡോണ.
സിനിമയില്‍ അധികം ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത നടിയുടെ മേക്കോവര്‍ പ്രേക്ഷകരെ അടക്കം ഞെട്ടിച്ചിരുന്നു. ഹരികുമാര്‍ ആണ് ഈ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. അതേസമയം, ‘അദൃഷ്ടശാലി’, ‘ജോളി ഓ ജിംഖാന’ എന്നീ തമിഴ് ചിത്രങ്ങളാണ് മഡോണയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.
അതേസമയം കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ് നായകനായെത്തിയ ‘ലിയോ’യിലും ഒരു പ്രധാന വേഷത്തില്‍ മഡോണ എത്തിയിരുന്നു. ലിയോയിലെ മഡോണയുടെ എലിസ ദാസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
View this post on InstagramA post shared by Madonna B Sebastian (@madonnasebastianofficial)