'സിഗരറ്റിനെ കൂട്ടുപിടിച്ച് വേണമായിരുന്നോ കലോത്സവത്തില്‍ സാഹോദര്യം വിളമ്പല്‍'; മമ്മൂട്ടിക്ക് വിമര്‍ശനം, ചര്‍ച്ചയാകുന്നു

കലോത്സവ വേദിയിലെ മമ്മൂട്ടിയുടെ പ്രസംഗം വൈറലായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ ഉയരുന്നു. സിഗരറ്റ് വലിച്ചിരുന്നതിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ ഭാഗങ്ങള്‍ മാത്രം എടുത്താണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. 17 വയസില്‍ താഴെയുള്ള പിള്ളേരോട് പറയാന്‍ പറ്റിയ ഉദാഹരണം എന്ന് പറഞ്ഞാണ് വിമര്‍ശനങ്ങള്‍.

”കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു സിഗററ്റ് ഗെയിറ്റിന്റെ വാതില്‍ക്കല്‍ നിന്നും കത്തിച്ചാല്‍ ക്ലാസില്‍ എത്തുമ്പോഴാണ് എനിക്കെന്റെ അവസാന പുക കിട്ടാറുണ്ടായിരുന്നുള്ളു. അതുവരെ ആരൊക്കെ ആ ഒരു സിഗററ്റ്് വലിച്ചിട്ടുണ്ടെന്ന് എനിക്ക് പോലും അറിയില്ല. വിവേചനങ്ങള്‍ വേണമെന്ന് ചിന്തിക്കുന്നവരൊക്കെ ഉണ്ടാകാം.”

”പക്ഷേ വിദ്യാര്‍ഥികളായ ഞങ്ങളെ അതൊന്നും ബാധിച്ചിട്ടില്ല. ഇന്നും നമ്മുടെ വിദ്യാര്‍ഥികളെ അത് ബാധിച്ചിട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്” എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇങ്ങനെ ഒരു ഉദാഹരണം കുട്ടികളോട് പറയേണ്ട ആവശ്യമുണ്ടായിരുന്നോ എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

‘ഇങ്ങനെ എന്ത് പറഞ്ഞാലും വെളുപ്പിക്കാന്‍ ആളുണ്ടാകും, ഔചിത്യ ബോധമെന്ന് പറഞ്ഞ ഒരു സാധനം വേണം’, ‘മുന്നില്‍ നില്‍ക്കുന്ന കുട്ടികളാണ്… ഇമ്മാതിരി ആശയമൊക്കെ പറഞ്ഞ് കേള്‍പ്പിക്കുമ്പോള്‍ ബഹുഭൂരിപക്ഷം കുട്ടികളും ഓര്‍ക്കുക പറഞ്ഞ ആശയത്തെയാവില്ല അതില്‍ പരാമര്‍ശിച്ച സിഗരറ്റ് എന്ന പേരും അത് ക്ലാസ് വരെ വലിച്ച കാര്യവും മാത്രമാകും.’

‘സിഗരറ്റിനെ കൂട്ടുപിടിച്ച് വേണമായിരുന്നോ ലഹരി വിരുദ്ധ കലോത്സവത്തില്‍ സാഹോദര്യം വിളമ്പല്‍’ എന്നിങ്ങനെയാണ് മമ്മൂട്ടിയെ വിമര്‍ശിച്ചു കൊണ്ടെത്തുന്ന കമന്റുകള്‍. എന്നാല്‍ തന്റെ സ്വന്തം അനുഭവങ്ങള്‍ പങ്കുവച്ച മമ്മൂട്ടിയെ അനുകൂലിച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍