'ഇവരുടെ കാട്ടിക്കൂട്ടലുകള്‍ കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ..'; നയന്‍താരക്ക് നേരെ അധിക്ഷേപം

മക്കള്‍ക്കൊപ്പമുള്ള നയന്‍താരയുടെ ചിത്രങ്ങള്‍ക്ക് രൂക്ഷ വിമര്‍ശനം. സറോഗസിയിലൂടെയാണ് നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനും ഇരട്ടക്കുട്ടികള്‍ പിറന്നത്. ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് വിഘ്‌നേശ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ എത്തിയത്.

മക്കളെ ഉയിര്‍, ഉലകം എന്നീ പേരുകളിട്ടാണ് നയന്‍താരയും വിഘ്‌നേശും വിളിക്കുന്നത്. എല്ലാ വിശേഷ ദിവസങ്ങളിലും കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇവര്‍ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞുങ്ങളുടെ മുഖം കാണിക്കാതെ സാന്റാക്ലോസിന്റെ അണിയിച്ച്, തൊപ്പി വച്ച് മറച്ചു കൊണ്ടുള്ള ചിത്രമാണ് വിഘ്‌നേശ് പോസ്റ്റ് ചെയ്തത്.

ആരുടേയും കണ്ണ് നയന്‍സിന്റേയും കുടുംബത്തിന്റേയും മേല്‍ പതിക്കാതിരിക്കാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട് എന്നെല്ലാമാണ് ആരാധകര്‍ കമന്റായി കുറിച്ചത്. ഇതിനിടെയാണ് താരത്തെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളും എത്തിയത്. സറോഗസിയിലൂടെ അമ്മയായതിന് എതിരെയാണ് കമന്റുകള്‍.

”എന്തോ കഷ്ടപ്പെട്ട് പ്രസവിച്ചത് പോലെയാണല്ലോ ഇവരുടെ കാട്ടിക്കൂട്ടലുകള്‍… ഛെ…!” എന്നാണ് ഒരാള്‍ വിമര്‍ശിച്ച് കമന്റ് ചെയ്തത്. ഒരു പക്ഷെ സൗത്ത് ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ആദ്യമായി സറോഗസിയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ താരദമ്പതികള്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും മാത്രമായിരിക്കും.

അതേസമയം, ‘കണക്ട്’ എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് നയന്‍താരയുടെതായി റിലീസ് ചെയ്തിരിക്കുന്നത്. അശ്വിന്‍ ശരവണന്‍ ആണ് സംവിധാനം ചെയ്തത്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ വിഘ്‌നേശ് ശിവന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. നയന്‍താരക്കൊപ്പം സത്യരാജ്,അനുപം ഖേര്‍, വിനയ് റായ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം