'ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും'; മഹാലക്ഷ്മി-രവീന്ദര്‍ വിവാഹ ചിത്രങ്ങള്‍ക്ക് പരിഹാസം

നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്റെയും നടി മഹാലക്ഷ്മിയുടെയും വിവാഹ ചിത്രങ്ങള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ചന്ദ്രശേഖരന്റെയും മഹാലക്ഷ്മിയുടെയും വിവാഹം. തിരുപ്പതിയില്‍ വച്ചാണ് ഇവരുടെ വിവാഹം നടന്നത്. ഇവര്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും താഴെയാണ് പരിഹാസ കമന്റുകള്‍ എത്തുന്നത്.

”പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്സുമാകും” എന്നുമാണ് ചിലര്‍ പരിഹസിക്കുന്നത്. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിംഗ് കമന്റുകളും എത്തുന്നുണ്ട്. എന്നാല്‍ ഇരുവരെയും പിന്തുണച്ചു കൊണ്ടും ചിലര്‍ രംഗത്തെത്തുന്നുണ്ട്.

സെപ്റ്റംബര്‍ ഒന്നിന് ആണ് ചന്ദ്രശേഖറും മഹാലക്ഷ്മിയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. തിരുപ്പതിയില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. നടിക്ക് പുറമെ അവതാരക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിബ്ര പ്രൊഡക്ഷന്റെ ഉടമയാണ് രവീന്ദര്‍.

വിടിയും വരൈ കാത്തിര് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് മഹാലക്ഷ്മിയും ചന്ദ്രശേഖറും പ്രണയത്തിലാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു മഹാലക്ഷ്മി. രവീന്ദറാണ് ചിത്രം നിര്‍മ്മിച്ചത്. സുട്ട കഥൈ, നളനും നന്ദിനിയും, നട്‌പെന്നാ എന്നാന്നു തെരിയുമാ എന്നിവയാണ് രവീന്ദര്‍ നിര്‍മിച്ച ചിത്രങ്ങള്‍.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ