'ഇവൾക്ക് പോൺ ഇൻഡസ്ട്രിയിൽ പൊയ്ക്കൂടെ'; ഫൈറ്ററിലെ ഇന്റിമേറ്റ് രംഗം പുറത്ത്; ദീപികയ്ക്ക് കടുത്ത സൈബർ ആക്രമണം

ഇന്ത്യൻ സിനിമയിൽ സമീപകാലത്തിറങ്ങിയ ഏറ്റവും സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത് ഷാരൂഖ് ഖാൻ നായകനായെത്തിയ ‘പഠാൻ’ എന്ന സിനിമ. പഠാന് ശേഷം സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത് ഹൃത്വിക് റോഷനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്ന ‘ഫൈറ്റർ’ എന്ന ചിത്രത്തിന് വലിയ പ്രതീക്ഷയോടെയാണ് സിനിമലോകം നോക്കികാണുന്നത്.

ചിത്രത്തിന്റെ ടീസറും വലിയ രീതിയിലാണ് സിനിമലോകം ഏറ്റെടുത്തത്. അതുകൊണ്ട് തന്നെ പഠാന് ശേഷം മികച്ചൊരു ദൃശ്യനുഭവമായിരിക്കും ഫൈറ്റർ എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ടീസർ പുറത്തിറങ്ങിയതോടെ നടി ദീപിക പദുകോണിനെതിരെ സൈബർ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് സദാചാര സമൂഹം.

വ്യോമസേന പൈലറ്റുമാരുടെ വേഷത്തിലാണ് ചിത്രത്തിൽ ഹൃത്വിക് റോഷനും ദീപികയുമെത്തുന്നത്. ബീച്ചിൽ വെച്ചുള്ള രണ്ടുപേരുടെയും ഇന്റിമേറ്റ് രംഗത്തെയും ദീപികയുടെ വസ്ത്രത്തെയും അപമാനിച്ചുകൊണ്ടാണ് സൈബർ ആക്രമണം നടക്കുന്നത്.

ഈ രംഗത്തിൽ ദീപിക ബിക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഇവൾക്ക് എപ്പോഴും ഇതുതന്നെയാണോ വേഷം, ഏത് വ്യോമസേന പൈലറ്റ് ആണ് പൊതുസ്ഥലത്ത് ബിക്കിനി ധരിക്കുന്നത്, ഇത് വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണ്… ഇങ്ങനെപോവുന്നു കമന്റുകളും പോസ്റ്റുകളും.

ദീപികയ്ക്ക് പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് പൊയ്ക്കൂടേ എന്നുവരെ അധിക്ഷേപിക്കുന്നുണ്ട്. നേരത്തെ പഠാനിലെ ഗാനരംഗം ഇറങ്ങിയ സമയത്തും നായികയായ ദീപികയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി കണ്ടാണ് ചിലർക്ക് കുരു പൊട്ടിയത്.

എന്നാൽ ഇത്തരം കുരുപൊട്ടലുകൾ കാരണം സിനിമയ്ക്ക് ഗുണമുണ്ടാവും എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.നേരത്തെ കാവി ബിക്കിനി പ്രശ്നവുമായി എത്തിയപ്പോൾ 1000 കോടി കളക്ഷൻ നേടി റെക്കോർഡുകൾ സൃഷ്ടിച്ച സിനിമയാണ് പഠാൻ. 2024 ജനുവരി 25 നാണ് ഫൈറ്റർ വേൾഡ് വൈഡ് റിലീസ്. ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമലോകം.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി