'ഇത്രയും കാണിച്ചില്ലേ നേവലും കൂടി കാണിക്കാമായിരുന്നു'; ഗൗരി കിഷന്റെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം

ഗ്ലാമറസ് ലുക്കില്‍ എത്തിയ നടി ഗൗരി കിഷന് വിമര്‍ശനം. ഗോവയില്‍ വെക്കേഷന്‍ ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഗൗരി പങ്കുവച്ചിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഗൗരി ഗോവയില്‍ എത്തിയത്. ഷോര്‍ട്‌സും മറ്റ് വസ്ത്രങ്ങളും അണിഞ്ഞിരിക്കുന്ന ചിത്രങ്ങള്‍ക്ക് നേരെയാണ് വിമര്‍ശന കമന്റുകള്‍ എത്തുന്നത്.

‘എന്റെ ജാനു ഇങ്ങനല്ല’, ‘ഗൗരിയില്‍ നിന്നും ഇതു പ്രതീക്ഷിച്ചില്ല’, ‘ഇത്രയും കാണിച്ചില്ലേ നേവലും കൂടി കാണിക്കാമായിരുന്നു’ എന്നിങ്ങനെയാണ് ചില കമന്റുകള്‍ എത്തുന്നത്. എന്നാല്‍ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. സിനിമയില്‍ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള ഗൗരി ജീവിതത്തില്‍ മോഡേണ്‍ ആണ്.


മുമ്പും മോഡേണ്‍ വേഷങ്ങള്‍ അണിഞ്ഞ് താരം ഫോട്ടോഷൂട്ടുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാലോളം സിനിമകളാണ് ഗൗരിയുടെതായി ഒരുങ്ങുന്നത്. ‘ശ്രീദേവി ശോഭന്‍ ബാബു’ ആണ് തെലുങ്ക് ചിത്രം. ‘ബിഗിനിംഗ്’ എന്ന തമിഴ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

‘അനുരാഗം’, ‘ലിറ്റില്‍ മിസ് റാവുത്തര്‍’ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മലയാളം സിനിമകള്‍. ലിറ്റില്‍ മിസ് റാവുത്തര്‍ ആണ് റിലീസിന് ഒരുങ്ങുന്നത്. ടോള്‍ ബോയ് ഷോര്‍ട്ട് ഗേള്‍ പ്രണയം ആധാരമാക്കിയാണ് ഈ സിനിമ എത്താന്‍ ഒരുങ്ങുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം