'ഇമ്മാതിരി ആള്‍ദൈവത്തെ ഒക്കെ പൊക്കി പിടിച്ചു നടക്കുന്ന മോഹന്‍ലാല്‍ നിങ്ങളുടെ നിലവാരം കുറച്ചു കൂടുതല്‍ ആയല്ലോ'

അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ച മോഹന്‍ലാലിന് നേരെ കടുത്ത സൈബര്‍ ആക്രമണം. ‘അമൃത ലൈവ്’ ഒ.ടി.ടി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു കൊണ്ടാണ് അമൃതാന്ദമയിക്ക് താരം ജന്മദിനാശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിനെ പരിഹസിച്ചും ട്രോളി കൊണ്ടുമുള്ള വിദ്വേഷ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

നടന്റെ നിലവാരത്തെ ചോദ്യം ചെയ്യുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ”ആള്‍ ദൈവത്തെ ഒക്ക പിന്‍ തുണക്കുക എന്ന് വെച്ചാല്‍ ഇയാളുടെ നിലവാരം എവിടെ എത്തി”, ”ഈ 21ാം നൂറ്റാണ്ടില്‍ ഇമ്മാതിരി ആള്‍ദൈവത്തെ ഒക്കെ പൊക്കി പിടിച്ചു നടക്കുന്ന മോഹന്‍ലാല്‍ നിങ്ങളുടെ നിലവാരം കുറച്ചു കൂടുതല്‍ ആയല്ലോ. ഈ സ്ത്രീയെ അമ്മാ ദേവിയാക്കി ലാലേട്ടന്‍” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

”എല്ലാ വര്‍ഷവും നടക്കുന്ന മാമാങ്കം. മോഹന്‍ലാല്‍ സുധാമണിക്ക് പിറന്നാള്‍ ആശംസകള്‍ പോസ്റ്റ് ചെയ്യുന്നു. പതിവ് പരിപാടികള്‍ നടക്കുന്നു.. ലാലേട്ടന്‍ പതിവ് തെറ്റിക്കുകയും ഇല്ല. പൊങ്കാല ഒട്ടു കുറയുകകയും ഇല്ല…”, ”ഒരു പ്രത്യേക അറിയിപ്പ് – 2 ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു അമ്മയുടെ ചുംബനവും കെട്ടി പിടുത്തവും തുടങ്ങാന്‍ പോവുന്നത് ആണ്” എന്നിങ്ങനെ പരിഹസിച്ചുള്ള കമന്റുകളും എത്തുന്നുണ്ട്.

Latest Stories

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം