'അനാര്‍ക്കലി അനിസ്ലാമികം, സച്ചിക്ക് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എങ്ങനെ? പൊറാട്ട് നാടകം നടത്തുന്ന പൃഥ്വിരാജ് അറിയാന്‍'; സൈബര്‍ ആക്രമണം രൂക്ഷമാകുന്നു

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായെത്തിയ നടന്‍ പൃഥ്വിരാജിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമാകുന്നു. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിക്ക് എങ്ങനെയാണ് ഷൂട്ടിംഗിന് അനുമതി കിട്ടിയത് എന്ന് ചോദിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര്‍ പിപ്പിടി കാണിക്കാന്‍ വരുന്നത് എന്ന് വിശ്വം എന്നയാളുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്:

Dear Prithviraj Sukumaran ,
I really wish you had a close and sincere relation with “Anarkali” director Late Sachy. He would have told the bitter facts about Lakshadweep experiences … Now too late.
അനാര്‍ക്കലി സിനിമ ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചു ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച സംവിധായകന്‍ സച്ചിയെ ഞെട്ടിച്ചു കൊണ്ടു സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചു കൊണ്ടു ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ മറുപടി നല്‍കി. കാരണം അന്വേഷിച്ച സച്ചിയെ ഞെട്ടിക്കുന്ന മറുപടി ആണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദ് നല്‍കിയത്.

“”സിനിമ അനിസ്ലാമികം ആണ്. അതിനാല്‍ ദ്വീപില്‍ ഷൂട്ടിംഗ് നടന്നാല്‍ കലാപം ഉണ്ടാവാന്‍ സാധ്യത ഉള്ളത് കൊണ്ട് സിനിമ ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ പാടില്ല””. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് വേണ്ടി സമര്‍പ്പിച്ച ഈ പരാതിയില്‍ ഒപ്പ് വച്ചിരിക്കുന്നത് ലോക്കല്‍ പള്ളിയിലെ ഇമാം ആയിരുന്നു. ഇതില്‍ പേടിച്ചാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയ പേടിത്തൊണ്ടന്‍ ബ്യൂറോക്രാറ്റ് ചാന്ത് പൊട്ട് മലയാളം സിനിമക്ക് ഷൂട്ടിങ് അനുമതി നിഷേധിച്ചത് എന്നു മലയാളം സിനിമ ലോകത്തില്‍ ഈ വിഷയത്തില്‍ പ്രതികരിച്ച എല്ലാവര്‍ക്കും ഒന്നു പറഞ്ഞു കൊടുക്കണം..

എന്നിട്ട് അനുമതി എങ്ങനെ കിട്ടി… ? ഈ ഇസ്ലാമിക സംഘടന പ്രതിഷേധമെന്നൊക്കെ കേട്ടാല്‍ സിനിമയിലെ 2 നായകന്മാരും കണ്ടം വഴി തിരിഞ്ഞു നോക്കാതെ ഓടും എന്നേറിയാവുന്ന സംവിധായകന്‍ സച്ചി ഈ വിവരം അവരോടു മിണ്ടിയില്ല… പകരം നേരെ ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ബന്ധപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് പ്രസാദിനെ ഡല്‍ഹിക്ക് വരുത്തി സച്ചിയുടെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടു.

ഷൂട്ടിങ്ങിന് അനുമതി കൊടുത്താല്‍ ദ്വീപില്‍ മതപരമായ ക്രമസമാധാന പ്രശ്‌നം ഉണ്ടാവും എന്ന കാര്യം രാജേഷ് പ്രസാദ് അറിയിച്ചു. ലക്ഷദ്വീപ് എന്താ ഇന്ത്യയില്‍ അല്ലെ, ഷൂട്ടിങ്ങിന് അനുമതി നല്‍കിയാല്‍ വര്‍ഗീയ കലാപം ഉണ്ടാവാന്‍?

എങ്കില്‍ കേന്ദ്ര സേനയെ ദ്വീപില്‍ അയക്കും, ഷൂട്ടിങ്ങിന് അനുമതി കൊടുക്കാന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അങ്ങനെ യശശ്ശരീരനായ സച്ചിക്ക് അനാര്‍ക്കലി സിനിമ ഷൂട്ടിംഗ് ലക്ഷദ്വീപില്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി അയച്ചു. ഇതൊന്നും അറിയാതെ ദ്വീപിലേക്ക് വരുന്ന സിനിമാക്കാരെ ദ്വീപിലെ തീവ്രവാദികള്‍ ആക്രമിക്കുമോ എന്നു സച്ചിക്ക് ഭയം ഉണ്ടായിരുന്നു. പക്ഷെ സിനിമ സംഘത്തെ ദ്വീപ് നിവാസികള്‍ പുഞ്ചിരിയോടെ വരവേറ്റു. പിന്നെയും ഒരിക്കല്‍ ദ്വീപിലെ സുന്നി തീവ്രവാദികള്‍ സിനിമ ഷൂട്ടിങ്ങിന് ഭീഷണി ഉയര്‍ത്തി.

സിനിമ ഗാനം ചിത്രീകരിക്കാന്‍ ജനക്കൂട്ടം വേണ്ട ഒരു സീനില്‍ സ്ത്രീകള്‍, കുട്ടികള്‍ അടക്കം ഉള്ള ജനക്കൂട്ടം ആണ് വേണ്ടിയിരുന്നത്. പക്ഷെ സ്ത്രീകളെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയില്ല എന്ന് സുന്നികള്‍ പ്രശ്‌നം ഉണ്ടാക്കി എങ്കിലും നയപരമായ രീതിയില്‍ സച്ചി അതും കൈകാര്യം ചെയ്തു കൊണ്ട് ദ്വീപിലെ സുന്നി മത ഭീകരവാദികള്‍ക്ക് മലയാളികള്‍ ആരാണ് എന്നു കാണിച്ചു കൊടുത്തു. ഇത് ഇന്ത്യയാണ് താലിബാന്‍ അല്ല എന്ന നിലക്ക് സംവിധായകന്‍ സച്ചിക്ക് ഒപ്പം നിന്ന കേന്ദ്ര സര്‍ക്കാരിനോട് ആണ് ഇപ്പോള്‍ കഥയറിയാതെ കുറെ മലയാളി സിനിമാക്കാര്‍ പിപ്പിടി കാണിക്കാന്‍ വരുന്നത്…

ഐഎസ്‌ഐഎസിന്റെ വ്യക്തമായ സ്വാധീനം ദ്വീപില്‍ ഉണ്ടെന്നു അറിയുന്ന കേന്ദ്ര ഇന്റലിജന്‍സ് സംവിധാനം ദ്വീപിലെ ആയുധക്കടത്ത്, മയക്കുമരുന്ന്, ജിഹാദി തീവ്രവാദ റാക്കറ്റിനെ പിടിക്കാന്‍ അവിടെ റോയും മിലിറ്ററി ഇന്റലിജന്‍സും നേവല്‍ ഇന്റലിജന്‍സും വരെ ഇറക്കിയ സമയത്താണ് ഇവിടെ ഓരോ പൊറാട്ട് നാടകത്തിന്റെ പാട്ട് വച്ചു മലയാള സിനിമ ലോകം റെക്കോര്‍ഡ് ഡാന്‍സ് കളിക്കുന്നത്…

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ