'ജനങ്ങള്‍ അദ്ദേഹത്തിന് തൃശൂര്‍ നല്‍കിയെടി കമ്മിണി..'; സുരേഷ് ഗോപിയുടെ ജയത്തിന് പിന്നാലെ നിമിഷ സജയന് സൈബറാക്രമണം

തൃശൂരില്‍ സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് പിന്നാലെ നടി നിമിഷ സജയന് നേരെ കടുത്ത ബൈബര്‍ ആക്രമണം. നടിയുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ് വ്യാപകമായി സംഘപരിവാര്‍ അണികള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന ജനാവലി റാലിയില്‍ നിമിഷ സജയന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാര്‍ അണികളുടെ വിമര്‍ശനം.

തൃശൂര്‍ ലോക്സഭ തിരഞ്ഞെടുപ്പിനിടെ ‘ഈ തൃശൂര്‍ എനിക്ക് വേണം, നിങ്ങള്‍ ഈ തൃശൂര്‍ എനിക്ക് തരണം, തൃശൂരിനെ ഞാന്‍ ഇങ്ങ് എടുക്കുവാ’ എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് കൊണ്ടായിരുന്നു നിമിഷാ സജയന്‍ രംഗത്ത് വന്നിരുന്നു. ”തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മള്‍ കൊടുക്കുവോ? കൊടുക്കൂല്ല” എന്നായിരുന്നു നിമിഷ സജയന്‍ പറഞ്ഞത്.

‘എത്ര താഴിട്ടു പൂട്ടിയാലും, കമ്മികളുടെ കയ്യടികള്‍ക്ക് വേണ്ടി സുരേഷേട്ടനെ എത്ര അപമാനിക്കാന്‍ ശ്രമിച്ചാലും സത്യം മനസിലാക്കിയ ജനങ്ങള്‍ അദ്ദേഹത്തിന് തൃശൂര്‍ നല്‍കിയെടി കമ്മിണി, പൊങ്ങാത്ത തൃശൂര്‍ സുരേഷ് ഗോപി എടുത്തു, വാക്കുകള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണ്ടേ അമ്പാനെ’ എന്നിങ്ങനെയുള്ള ട്രോളുകളാണ് നിമിഷയ്‌ക്കെതിരെ ഉയരുന്നത്.

അതേസമയം, കേരളത്തില്‍ വീണ്ടും അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി. ”തൃശൂര്‍ ഞാനെടുത്തതല്ല. തൃശൂര്‍കാര്‍ എനിക്ക് സ്‌നേഹപൂര്‍വം തന്നതാണ്. ഞാനത് എന്റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു. ഇനി ഞാനത് എന്റെ തലയില്‍ വച്ച് കൊണ്ട് നടക്കും. പൊന്നു പോലെ സംരക്ഷിക്കും” എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?