അമിത് ചക്കാലക്കല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ജിബൂട്ടിക്ക് യു സര്‍ട്ടിഫിക്കറ്റ്. അമിതാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം ഡിസംബര്‍ 31ന് തിയേറ്ററുകളില്‍ എത്തും.
ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മ്മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് റിലീസ് ചെയ്ത ആക്ഷന്‍ സീനിലെ രംഗമുള്ള പോസ്റ്ററും ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോങ്ങും ശ്രദ്ധ നേടിയിരുന്നു.
Read more
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്കി കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്കുന്നു. തിരക്കഥ, സംഭാഷണം അഫ്സല് അബ്ദുള്‍ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ തോമസ് പി.മാത്യു.