മികച്ച നടന്‍ സുരാജ്, നടി പാര്‍വതി, മോഹന്‍ലാല്‍ വെര്‍സറ്റൈല്‍ ആക്ടര്‍; ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം പ്രഖ്യാപിച്ചു

ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ദക്ഷിണേന്ത്യന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ മനു അശോകന്‍ ചിത്രം “ഉയരെ” ആണ് മികച്ച ചിത്രം. മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് നേടി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ പ്രകടനമാണ് സുരാജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

പാര്‍വതി തിരുവോത്ത് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉയരെയിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. മികച്ച വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്‌ക്കാരം മോഹന്‍ലാലിന് ലഭിച്ചു. കുമ്പളങ്ങി നൈറ്റ്‌സ് ഒരുക്കിയ മധു സി. നാരായണന്‍ ആണ് മികച്ച സംവിധായകന്‍. ദീപക് ദേവ് മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

Image may contain: 1 person, text that says "Appreciation The reation DAAETEIO.PLIFESL FILMFESTIVAL DADASAHEB PHALKE AWARDS SOUTH 2020 WINNER LIST DADASAHEB PHALKE AWARDS SOUTH 2020 MALYALAM 20 Best Film Uyare Best Actor Suraj Venjaramoodu Android Kunjappan) Best Actress Parvathi Thiruvothu (Uyare) Best Director Madhu C. Narayanan (Kumbalangi Nights) Best Music Director Deepak Dev Most Versatile Actor Mohan Lal PiPre"

അതേസമയം, തമിഴില്‍ മികച്ച നടന്‍ ധനുഷും (അസുരന്‍), നടി ജ്യോതികയുമാണ് (രാക്ഷസി). വേര്‍സറ്റൈല്‍ ആക്ടര്‍ പുരസ്‌ക്കാരം നടന്‍ അജിത്തിനാണ്. ഒത്ത സെറുപ്പു സൈസ് 7 എന്ന സിനിമയിലൂടെ പാര്‍ത്ഥിപന്‍ മികച്ച സംവിധായകനായി. ടു ലെറ്റ് ആണ് മികച്ച ചിത്രം. അനിരുദ്ധ് രവിചന്ദര്‍ മികച്ച സംഗീത സംവിധായകന്‍.

Image may contain: 1 person, text that says "Apprecianon 5plThe ereation DADASAHEB PHALKE AWARDS SOUTH- 2020 WINNER LIST Best Film 1 "a 20 DADASAHEB PHALKE AWARDS SOUTH 2020 TAMIL To Let Best Actor Dhanush Asuran) Best Actress Jyothika (Raatchasi) Best Director R Parthiepan( Seruppu Size 7) Best Music Director Anirudh Ravichander Most Versatile Actor Ajith Kumar e"

തെലുങ്കില്‍ നാഗാര്‍ജുനയ്ക്കും കന്നഡയില്‍ ശിവ രാജ്കുമാറിനുമാണ് വെര്‍സറ്റൈല്‍ ആക്ടര്‍ പുരസ്‌കാരങ്ങള്‍. ഇന്ത്യന്‍ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാ സാഹിബ് ഫാല്‍ക്കെയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന പുരസ്‌കാരമാണിത്. ഫെബ്രുവരി 20ന് മുംബൈയിലെ താജ് ലാന്‍ഡ്‌സ് എന്‍ഡ് ഹോട്ടലില്‍ വച്ച് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു.

Image may contain: 1 person, text that says "Appreciation-TD eation DAENTERATOL.PLFETAL FESTIVAL DADASAHEB PHALKE AWARDS SOUTH 2020 WINNER LIST " 20 Best Film Best Actor Best Actre Best Director Best Music Director Most Versatile Actor DADASAHEB PHALKE AWARDS SOUTH 2020 KANNADA Mookajjiya Kanasugalu Rakshit Shetty (Avane Srimannarayana Tanya Hope (Yajamana) Ramesh Indira (Premier Padmini) V Hrikrishna Shiva RajKumar tmemfre"

തെലുങ്കില്‍ ജേഴ്‌സി ആണ് മികച്ച ചിത്രം. മികച്ച നടന്‍ നവീന്‍ പൊലിഷെട്ടി (ഏജന്റ് സായ് ശ്രീനിവാസ അത്രേയ), മികച്ച നടി രശ്മിക മന്ദാന (ഡിയര്‍ കോമ്രേഡ്), മികച്ച സംവിധായകന്‍ സുജീത്ത് (സാഹോ), മികച്ച സംഗീത സംവിധായകന്‍ എസ്. തമന്‍.

Image may contain: 1 person, text that says "Appreciatiox he Creation DADASAHEBPHALKE DADASAHEB PHALKE AWARDS SOUTH 2020 WINNER LIST DADASAHEB PHALKE AWARDS SOUTH 2020 TELUGU M 20 Best Film Jersey Best Actor Naveen Polishetty (Agent Sai Srinivasa Athreya) Best Actress Rashmika Mandanna (Dear Comrade) Best Director Sujeeth (Saaho) Best Music Director S. Thaman Most Versatile Actor Nagarjuna Akkineni @dd"

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്