ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം: യേശുദാസിന് അംഗീകാരം; മികച്ച നടന്‍ ഷാരൂഖ് ഖാന്‍, നടി നയന്‍താര

ചലച്ചിത്രമേഖലയിലെ സമഗ്രമായ സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം കെ.ജെ യേശുദാസിന്. ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാക്കളുടെ പട്ടിക പുറത്ത്. മികച്ച നടനായി ഷാരൂഖ് ഖാന്‍. ‘ജവാന്‍’ ചിത്രത്തിലെ അഭിനയത്തിനാണ് ഷാരൂഖിന് പുരസ്‌കാരം ലഭിച്ചത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ബഹുമുഖ നടിയായി നയന്‍താര തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീത സംവിധായകന്‍-അനിരുദ്ധ് രവിചന്ദര്‍, മികച്ച സംവിധായകന്‍ (ക്രിട്ടിക്‌സ്)-അറ്റ്‌ലീ, തുടങ്ങിയ പുരസ്‌കാരങ്ങളും ജവാന്‍ സിനിമ നേടി.

ദാദാസാഹേബ് ഫാല്‍ക്കെ 2024 പുരസ്‌കാര ജേതാക്കള്‍ ഇവരൊക്കെയാണ്:

മികച്ച സിനിമ: ജവാന്‍

മികച്ച സിനിമ (ക്രിട്ടിക്‌സ്): ട്വല്‍ത്ത് ഫെയില്‍

മികച്ച നടന്‍: ഷാരൂഖ് ഖാന്‍ (ജവാന്‍)

മികച്ച നടന്‍ (ക്രിട്ടിക്‌സ്): വിക്കി കൗശല്‍ (സാം ബഹദൂര്‍)

മികച്ച നടി: റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി നോര്‍വേ)

ബഹുമുഖ നടി: നയന്‍താര

മികച്ച നടി (ക്രിട്ടിക്‌സ്): കരീന കപൂര്‍ (ജാനേ ജാന്‍)

മികച്ച സംവിധായകന്‍: സന്ദീപ് റെഡ്ഡി വംഗ (അനിമല്‍)

മികച്ച സംവിധായകന്‍ (ക്രിട്ടിക്‌സ്): അറ്റ്‌ലീ

മികച്ച സംഗീത സംവിധായകന്‍: അനിരുദ്ധ് രവിചന്ദര്‍ (ജവാന്‍)

മികച്ച പിന്നണി ഗായകന്‍: വരുണ്‍ ജെയ്ന്‍, സച്ചിന്‍ ജിഗര്‍ (തേരേ വാസ്‌തേ-സര ഹട്‌കേ സര ബച്‌കേ)

മികച്ച പിന്നണി ഗായകന്‍: ശില്‍പ്പ റാവോ (ബേശരം രംഗ്-പഠാന്‍)

മികച്ച വില്ലന്‍: ബോബി ഡിയോള്‍ (അനിമല്‍)

മികച്ച സഹതാരം: അനില്‍ കപൂര്‍

മികച്ച ഛായാഗ്രാഹകന്‍: നാന ശേഖര്‍ വി.എസ് (ഐബി71)

പ്രോമിസിങ് ആക്ടര്‍: വിക്രാന്ത് മാസി (ട്വല്‍ത്ത് ഫെയില്‍)

പ്രോമിസിങ് ആക്ട്രസ്: അദാ ശര്‍മ്മ (ദ കേരള സ്‌റ്റോറി)

ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടി: രൂപാലി ഗാംഗുലി (അനുപമ)

ടെലിവിഷന്‍ പരമ്പരയിലെ മികച്ച നടന്‍: നീല്‍ ഭട്ട് (ഘും ഹേ കിസികേ പ്യാര്‍ മേയിന്‍)

ടെലിവിഷന്‍ പരമ്പര ഓഫ് ദ ഇയര്‍: ഘും ഹേ കിസികേ പ്യാര്‍ മേയിന്‍

ഒരു വെബ് സീരീസിലെ മികച്ച നടി: കരിഷ്മ തന്ന, സ്‌കൂപ്പ്

ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌കാരം: മൗഷുമി ചാറ്റര്‍ജി

സംഗീതത്തിനുള്ള സമഗ്ര സംഭാവന പുരസ്‌കാരം: കെ.ജെ. യേശുദാസ്

Latest Stories

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്