ദളപതി 68 വമ്പന്‍ സിനിമ; വിജയ്ക്ക് ലഭിക്കുന്നത് റെക്കോര്‍ഡ് പ്രതിഫലം, അമ്പരന്ന് ആരാധകര്‍

‘ദളപതി 68’ ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് വിജയ് ആരാധകര്‍. ചിത്രം വെങ്കട് പ്രഭു സംവിധാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരാണ് ഈ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടുമില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മറ്റൊരു അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.

ചില തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത വരുന്നത്. വിജയ് ഈ ചിത്രത്തിന് 150 കോടി പ്രതിഫലം വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് വിവരം. വിജയ് നായകനായി അറ്റ്‌ലി സംവിധാനം ചെയ്ത ബിഗില്‍ നിര്‍മ്മിച്ച പ്രൊഡക്ഷനാണ് എജിഎസ്.

ബോക്സ് ഓഫീസ് പ്രകടനം പരിഗണിക്കാതെ തന്നെ വിജയ് സിനിമ നോണ്‍ തീയറ്റര്‍ റൈറ്റുകളിലൂടെ നല്ല ലാഭം ഉറപ്പാക്കുന്ന അവസ്ഥയിലാണ് ഇത്രയും വലിയ പ്രതിഫലത്തിലേക്ക് വിജയിയെ എത്തിക്കുന്നത് എന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. എന്തായാലും 150 കോടി പ്രതിഫലത്തില്‍ വെങ്കട്ട് പ്രഭുവിനൊപ്പം വിജയ് ഒരു ചിത്രത്തില്‍ സഹകരിക്കുന്നു എന്ന വാര്‍ത്ത വലിയ തോതില്‍ കോളിവുഡില്‍ ചര്‍ച്ചയാകുകയാണ്.

വാരിസിന്റെ വിജയത്തിന് പിന്നാലെ ഒരു തെലുങ്ക് സംവിധായകനൊപ്പം ഒരു തെലുങ്ക് ചിത്രം വിജയ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ പുതിയ വെങ്കിട് പ്രഭു ചിത്രം ഏതാണ്ട് ഉറപ്പായതോടെ ഇത് ഉപേക്ഷിച്ചുവെന്നാണ് വിവരം. ആര്‍ ബി ചൗധരിയാണ് നേരത്തെ കേട്ടിരുന്ന ചിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങിയത് എന്നാണ് വിവരം. എന്നാല്‍ ഇതിന്റെ തിരക്കഥ വിജയ്ക്ക് ഇഷ്ടമായില്ലെന്നാണ് വിവരം.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലിയോ’യാണ് വിജയ്‌യുടേതായി ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുന്നത്. ‘ലിയോ’യുടെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി