നടിയെ റെയിന്‍ എഫക്ടില്‍ കുളിച്ച് വരുന്ന രീതിയിലൊക്കെ എടുത്തു, പണി പാളിയെന്ന് മനസ്സിലായി, ഒരുപാട് പേരെ മിസ് യൂസ് ചെയ്യുന്നു: വെളിപ്പെടുത്തല്‍

സിനിമാമേഖലയില്‍ നിന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമല്ല നര്‍ത്തകരായി വരുന്നവര്‍ക്കും പലപ്പോഴും ദുരനുഭവം നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് ഫെഫ്ക ഡാന്‍സേഴ്സ് യൂണിയന്‍ പ്രസിഡന്റ് ഉണ്ണി. ആദ്യം ഡാന്‍സേഴ്സിനെ വേണമെന്ന് മാത്രമേ പറയുകയുള്ളു. ആളുടെ എണ്ണം അനുസരിച്ച് ലൊക്കേഷനില്‍ എത്തിക്കും. എന്നാല്‍ സിനിമ ഏതാണെന്നോ, ഡാന്‍സ് എന്താണെന്നോ ഒന്നും ചോദിക്കില്ല. അത്തരത്തില്‍ എ പടത്തില്‍ പോലും പോയി ഡാന്‍സ് കളിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.

ഇത്ര ആര്‍ട്ടിസ്റ്റ് വേണമെന്ന് പ്രൊഡക്ഷനില്‍ നിന്ന് വിളിക്കുമ്പോള്‍ നമ്മള്‍ പോകും. ഏതാണ് സിനിമ എന്ന് പോലും ചോദിക്കാറില്ല. അങ്ങനെ ഒരു എക്സിക്യൂട്ടീവ് വിളിച്ചു. മെറിലാന്‍ഡിലാണ് ഷൂട്ടിങ്ങെന്നും പറഞ്ഞു.

അന്ന് രാത്രിയിലും ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. രാത്രിയില്‍ ഒരു നടിയെ റെയിന്‍ എഫക്ടില്‍ കുളിച്ച് വരുന്ന രീതിയിലൊക്കെ എടുത്തു. ഇതോടെയാണ് സിനിമയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ പോകുന്നത്. സത്യത്തില്‍ അതൊരു എ പടം ആയിരുന്നു. പോയി ചെയ്ത് പകുതിയായത് കൊണ്ട് അവിടെ ഒന്നും ചെയ്യാനില്ലായിരുന്നു.

അതിന് ശേഷം അങ്ങനൊരു അനുഭവമുണ്ടായിട്ടില്ല. ഒരുപാട് പേരെ മിസ് യൂസ് ചെയ്യുന്ന മേഖലയാണ്. എക്സിക്യൂട്ടീവിനെയോ സംവിധായകനെയോ ഒക്കെ വിശ്വസിച്ചിട്ടാവും നമ്മള്‍ പോകുന്നത്. വെയിലത്തൊക്കെ നിന്ന് ഡാന്‍സ് കളിച്ച് തിരിച്ച് പോരുമ്പോള്‍ ഒരു ചെക്ക് തരും. തിരിച്ച് വന്ന് ചെക്ക് നോക്കുമ്പോള്‍ അത് ബൗണ്‍സായി പോകും.

അന്ന് നിന്നവരൊക്കെ കൂടെ തന്നെ പ്രശ്നങ്ങളില്ലാതെ നിന്നു. അതുകൊണ്ടാണ് ഇത്രയും വലിയൊരു യൂണിയന്‍ ഉണ്ടാക്കാന്‍ സാധിച്ചത്. ഡാന്‍സേഴ്സ് മറ്റേ പരിപാടിയ്ക്ക് സഹകരിക്കുമെന്നൊരു ധാരണ സമൂഹത്തിനുണ്ട്. അതെന്ത് കൊണ്ടാണെന്ന് ഇനിയും വ്യക്തമല്ല. അത്തരത്തില്‍ പെണ്‍കുട്ടികളുടെ അടുത്ത് സമീപിക്കുന്നവരൊക്കെ ഉണ്ടായിരുന്നു. പ്രസിഡന്റ് പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു