രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദര്‍ബാര്‍. ഏറെ പ്രതീക്ഷയോടെ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് എന്നാല്‍ വേണ്ടത്ര വിജയം നേടാനായില്ല. ഇപ്പോഴിതാ ചിത്രം പരാജയമായതോടെ രജനികാന്ത് നഷ്ടം നികത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് വിതരണക്കാര്‍. നഷ്ടം വിവരിക്കുന്ന ഒരു കത്ത് തയ്യാറാക്കി വിതരണക്കാര്‍ രജനികാന്തിന് നല്‍കിയെന്നാണ് വിവരം.
“സാധാരണഗതിയില്‍ നഷ്ടം 10 മുതല്‍ 20 ശതമാനം വരെയാണെങ്കില്‍ വിതരണക്കാര്‍ മനസ്സിലാക്കാറുണ്ട്. എന്നാല്‍ നഷ്ടം ആ മാര്‍ജിനും കടന്നാല്‍ അവ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.” നിര്‍മ്മാതാവും വിതരണക്കാരനുമായ ജി ധനഞ്ജയന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
നിലവില്‍ “ദര്‍ബാറി”ന്റെ മൊത്തം നഷ്ടം എത്രയെന്ന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം “2.0”ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു.