ചുമ്മാ കിഴി...; 57 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാര്‍, ട്രെന്‍ഡിംഗില്‍ ഒന്നാമന്‍; വരവറിയിച്ച് തലൈവറുടെ ദര്‍ബാര്‍

രജനികാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിലെ ഗാനം റിലീസ് ചെയ്തു. ചുമ്മാ കിഴി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. രജനി-എസ്പിബി കൂട്ടുകെട്ടാണ് പാട്ടിന്റെ ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ഗാനം ആലപിച്ചത് എസ്.പി. ബാലസുബ്രഹ്മണ്യമാണ്. വിവേകിന്റേതാണ് ആണ് ഗാനത്തിന്റെ വരികള്‍.

ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഗാനത്തിന് 58 ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരാണുള്ളത്. ട്രെന്‍ഡിംഗിലും ഗാനം ഒന്നാമതാണ്. സര്‍ക്കാറി”നു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന് ചിത്രമാണ് “ദര്‍ബാര്‍”. ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. നയന്‍താരയാണ് നായിക. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം “2.0”ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം