'ദസറ' കൊടുങ്കാറ്റ്; കളക്ഷന്‍ 110 കോടി കടന്നു

നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ‘ദസറ’ മികച്ച പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെയ്ക്കുന്നത്. ലോകമെമ്പാടും 110 കോടി രൂപ കളക്ഷന്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. നോര്‍ത്ത് അമേരിക്കയില്‍ രണ്ട് മില്യണ്‍ ഡോളറാണ് ചിത്രം നേടിയത്. അതിശയിപ്പിക്കുന്ന ഒരു സിനിമയാണ് ‘ദസറ’ എന്നാണ് നടന്‍ മഹേഷ് ബാബു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

65 കോടി ബജറ്റിലൊരുങ്ങിയ ചിത്രം സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നാനി ധരണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോയുടെ വില്ലന്‍ വേഷവും ശ്രദ്ധേയമാണ്. സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, ഝാന്‍സി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

കേരളത്തില്‍ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. ശ്രീകാന്ത് ഒഡേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ജെല്ല ശ്രീനാഥ്, അര്‍ജുന പതുരി, വംശികൃഷ്ണ പി എന്നിവര്‍ സഹ തിരക്കഥാകൃത്തുക്കളുമാണ്. സത്യന്‍ സൂര്യന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. നവീന്‍ നൂലിയാണ് ചിത്രസംയോജനം.

Latest Stories

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ