'ദശരഥം' സിനിമയില്‍ നിന്നും കട്ട് ചെയ്ത സീന്‍; മുപ്പത് വര്‍ഷത്തിന് ശേഷം വൈറല്‍!

1989-ല്‍ പുറത്തിറങ്ങിയ “ദശരഥം” സിനിമയിലെ കട്ട് ചെയ്ത് കളഞ്ഞ ഒരു രംഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ലോഹിതദാസിന്റെ രചനയിലും സിബി മലയിലിന്റെ സംവിധാനത്തിലും പിറന്ന ചിത്രം അക്കാലത്തൊന്നും ചര്‍ച്ചയല്ലാതിരുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയാണ് അവതരിപ്പിച്ചത്.

വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകാന്‍ ഒരുങ്ങുന്ന രാജീവ് മേനോന്റെ കഥയാണ് ചിത്രം പറഞ്ഞത്. രാജീവ് മേനോനായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. കൃത്രിമ ബീജസങ്കലനത്തിനായി മോഹന്‍ലാല്‍ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ കട്ട് ചെയ്ത് കളഞ്ഞ സീനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം സുകുമാരനും മുരളിയുമാണ് ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തിരക്കഥാകൃത്തും സബ്ടൈറ്റിലറുമായ വിവേക് രഞ്ജിത്താണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ദശരഥത്തിലെ ഈ രസകരമായ സീന്‍ നിങ്ങള്‍ ടിവിയില്‍ കാണാനിടയില്ല, ചില കാരണങ്ങളാണ് അത് കട്ട് ചെയ്തിരുന്നു എന്ന് വിവേക് ട്വിറ്ററില്‍ കുറിച്ചു.

മോഹന്‍ലാലിന്റെയും സുകുമാരന്റെയും മാസ്മരിക പ്രകടനം. ശുദ്ധമായ സ്വര്‍ണം പോലെയാണ് ലാലേട്ടന്റെ അഭിനയം. കൃത്രിമ ബീജസങ്കലനത്തിനായി ബീജം ശേഖരിക്കേണ്ടി വരുന്നയാളായി 198 ല്‍ അഭിനയിച്ച സൂപ്പര്‍സ്റ്റാര്‍ എന്നും വിവേക് കുറിച്ചു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!