വസ്ത്രത്തില്‍ പ്രകോപിതരാകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു: ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജലി

മമ്മൂട്ടയുടെ പേരന്‍പിലൂടെ പ്രേക്ഷകരുടെ പ്രശംസ നേടിയ താരമാണ് അഞ്ജലി അമീര്‍. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ കൂടിയായ അഞ്ജലി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളും അതിന് നല്‍കിയ തലക്കെട്ടുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘വസ്ത്രത്തില്‍ പ്രകോപിതര്‍ ആകുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് അഞ്ജലി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. നിരവധിപ്പേരാണ് അഞ്ജലിയുടെ പോസ്റ്റിന് പിന്തുണയുമായി വന്നിട്ടുള്ളത്. ലൈംഗികാതിക്രമ കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ കോടതി വിധിയോടുള്ള പ്രതിഷേധ സൂചകമായാണിതെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.

അതേസമയം, പീഡനക്കേസില്‍ പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും, അതിനാല്‍ സെക്ഷന്‍ 354 എ പ്രകാരം പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ വിവാദപരാമര്‍ശം.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?