ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന “ചപക്” എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്ത ലുക്കും അമ്പരപ്പിക്കുന്ന മേക്കോവറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയതോടെ പാര്‍വ്വതി നായികയായെത്തിയ മലയാള ചിത്രം “ഉയരെ”യോട് സാദൃശ്യം തോന്നുന്നുവെന്ന് പ്രേക്ഷകര്‍ പ്രതികരിക്കുന്നുണ്ട്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഏവിയേഷന്‍ വിദ്യാര്‍ഥിനിയുടെ കഥയാണ് ഉയരെ പറഞ്ഞത്. ചപക്കിന് ഉയരെയുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് ദീപിക തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. “”എല്ലാവര്‍ക്കും കഥ പറയുന്നതില്‍ വേറിട്ട ശൈലി കാണും. ആര്‍ക്കു വേണമെങ്കിലും ഇന്ന് ലക്ഷ്മിയെ പറ്റിയോ ആസിഡ് ആക്രമണത്തെ കുറിച്ചോ സിനിമ എടുക്കാം. പക്ഷേ അതിനെല്ലാം വേറിട്ടൊരു അവതരണ ശൈലി കാണും.””
“”സിനിമ ഏറ്റവും ശക്തമായ മാധ്യമമാണ്. അതുകൊണ്ട് തന്നെയാണ് നമ്മള്‍ അതിലൂടെ കഥകള്‍ പറയുന്നത്. രാജ്യത്ത് ആസിഡ് ആക്രമണങ്ങള്‍ നിലനിന്നിരുന്നില്ല എന്നല്ല മറിച്ച് നിലനില്‍ക്കുന്നു എന്നാണ് പറയുന്നത്. പീഡനമോ അല്ലെങ്കില്‍ മറ്റേത് പ്രശ്‌നവും പോലെ സംസാരിക്കേണ്ട വിഷയം തന്നെയാണ് ഇത്”” എന്ന് ദീപിക പറയുന്നു. കഴിഞ്ഞ വര്‍ഷം ഷബാന ആസ്മി ഇതിനെ ആസ്പദമാക്കി സിനിമ ചെയ്തിരുന്നുവെന്നും കുറേ സിനിമകള്‍ ഉണ്ടാകുന്നത് ഒരു പ്രശ്‌നമായി കരുതുന്നില്ലെന്നും ദീപിക വ്യക്തമാക്കി.