95-ാമത് അക്കാദമി അവാര്‍ഡ് വേദിയില്‍ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’വിനെ പരിചയപ്പെടുത്തി ക്ഷണിച്ചത് നടി ദീപികയാണ്. മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും ഗാനത്തിന് ലഭിച്ചു. ദീപികയുടെ വേദിയിലേക്കുള്ള എന്‍ട്രിയും നാട്ടു നാട്ടുവിനെ കുറിച്ചുള്ള വാക്കുകളും എല്ലാം ഇന്ത്യന്‍ പ്രേക്ഷകര്‍ ആവേശത്തോടെ കേട്ടിരുന്നു.
ഇപ്പോഴിതാ വേദിയിലെ ദീപികയുടെ സംസാരം റാപ്പ് രീതിയിലാക്കി അവതരിപ്പിച്ചിരിക്കുകയാണ് കനേഡിയന്‍ ഡിജെ ആയ സിക്ക്കിക്ക് മ്യൂസിക്ക്. സിക്ക്കിക്ക് മ്യൂസിക്കിലൂടെ പറത്തുവിട്ട റീല്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഞാന്‍ ഓസ്‌കര്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ദീപിക പദുക്കോണിന്റെ മനോഹരമായ പ്രസംഗം കേട്ടത്. അതാണ് ഈ ചെറിയ സംഗീതം സൃഷ്ടിക്കാന്‍ പ്രചോദനമായത്’ എന്നാണ് സിക്ക്കിക്ക് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ മാത്രം 40 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള സിക്ക്കിക്കിന്റെ റാപ്പിനെല്ലാം നിരവധി ആരാധകരാണ്. രണ്ട് ലക്ഷത്തിനടുത്ത് പ്രേക്ഷകരാണ് ഈ റീല്‍ നിലവില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.