വിവാഹ ദിനത്തില്‍ പദ്മാവത് ലുക്കില്‍ തിളങ്ങി ഭാവന

മലയാളത്തിന്റെ പ്രിയ താരം ഭാവന തന്റെ ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ തിളങ്ങിയത് പദ്മാവത് ലുക്കില്‍. സ്വര്‍ണ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് താരം ധരിച്ചത്. പൗരണിക തനിമയുള്ള ആഭരണങ്ങള്‍ ഭാവനയെ കൂടുതല്‍ സുന്ദരിയാക്കി.

ട്രാന്‍സ്‌ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജികുമാറാണ് ഭാവനയെ അണിയിച്ചയൊരുക്കിയത്. ലളിതമായ ശൈലിയില്‍ തന്നെ അണിയിച്ചയൊരുക്കിയാല്‍ മതിയെന്നു ഭാവന അറിയിച്ചിരുന്നതായി രഞ്ജു പറഞ്ഞു. ഭാവനയുടെ മേക്കപ്പ് ചെയ്യുമ്പോള്‍ മനസിലുണ്ടായിരുന്നത് ദീപിക പദുകോണിന്റെ പദ്മാവതിലെ ലുക്കാണ്. അതു കൊണ്ട് അതിനുസരിച്ചാണ് മേക്കപ്പ് ചെയ്തതെന്നും രഞ്ജു കൂട്ടിച്ചേര്‍ത്തു.

മഞ്ജു വാര്യര്‍, നവ്യ നായര്‍, രമ്യ നമ്പീശന്‍, ഷഫ്‌ന, സായനോര, മൃദുല മുരളി എന്നിവര്‍് വിവാഹത്തില്‍ സംബന്ധിച്ചു. നവീനും ഭാവനയും 2012 മുതല്‍ പ്രണയത്തിലായിരുന്നു.